Latest News

രാഷ്ട്രീയത്തിലെ പോലെ തന്നെ ജീവിതത്തിലും കമല്‍ സത്യസന്ധനല്ല; ഇത്രയും വര്‍ഗീയത കൊണ്ടു നടക്കുന്ന മനുഷ്യനെ ഞാന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല; എങ്ങനെ ആര്‍ക്ക് പാര വെയ്ക്കാം എന്നു പറഞ്ഞു നടക്കുന്ന ഒരാള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരനാകില്ല; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്

Malayalilife

ഹേഷ് പഞ്ചുവിനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. സംവിധായകന്‍ കമലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സിബി മലയില്‍ എന്നവരെയാണ് പുറത്താക്കേണ്ടത്. രാഷ്ട്രീയത്തിലെ പോലെ തന്നെ ജീവിതത്തിലും കമല്‍ സത്യസന്ധനല്ലെന്നും സംവിധായകന്‍ പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ:
'കഴിഞ്ഞതവണ മലപ്പുറത്ത് സി.പി.ഐയുടെ ആളായിട്ട് മത്സരിക്കാനിരുന്ന ആളാണ് കമല്‍. ഹുസൈന്‍ രണ്ടത്താണി വന്നതു കൊണ്ട് ദൗര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല. അടുത്ത മന്ത്രിസഭ മാറി യു.ഡി.എഫ് വരുവാണെങ്കില്‍ മുസ്ളിം ലീഗിന്റെ ആളായിരിക്കും പുള്ളി. ഇത്രയും വര്‍ഗീയത കൊണ്ടു നടക്കുന്ന മനുഷ്യനെ ഞാന്‍ മലയാളസിനിമയില്‍ കണ്ടിട്ടില്ല. എങ്ങനെ ആര്‍ക്ക് പാര വെയ്ക്കാം എന്നു പറഞ്ഞു നടക്കുന്ന ഒരാള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റുകാരനാകില്ല. കമല്‍ സത്യസന്ധനല്ല. രാഷ്ട്രീയത്തിലെ പോലെ തന്നെ ജീവിതത്തിലും അയാള്‍ സത്യസന്ധനല്ല. എല്ലാ കള്ളത്തരവും കളിച്ച് ജീവിതത്തില്‍ വെട്ടിക്കയറാന്‍ പറ്റിയ ആളാണ്'.

കഴിഞ്ഞദിവസമാണ് ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു മഹേഷ് പഞ്ചുവിനെ പുറത്താക്കുമെന്ന വാര്‍ത്ത പുറത്തു വന്നത്. ചെയര്‍മാന്‍ അടക്കമുള്ളവരുമായുള്ള സ്വരചേര്‍ച്ചയെ തുടര്‍ന്നാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shanthivila dinesh against director kamal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES