Latest News

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല  അവരുടെ സമരം; രാജ്യത്തെ ഭാവിചാമ്പ്യന്‍മാര്‍ക്കു കൂടി വേണ്ടിയാണ്; ഇനിയും കഥയറിയാത്തവര്‍ക്കായി എന്ന് കുറിച്ച്  ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

Malayalilife
 മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല  അവരുടെ സമരം; രാജ്യത്തെ ഭാവിചാമ്പ്യന്‍മാര്‍ക്കു കൂടി വേണ്ടിയാണ്; ഇനിയും കഥയറിയാത്തവര്‍ക്കായി എന്ന് കുറിച്ച്  ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം.മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരമെന്നും രാജ്യത്തെ ഭാവിചാമ്പ്യന്മാര്‍ക്ക് കൂടി വേണ്ടിയാണിതെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.നേരത്തെ നടന്‍ ടൊവിനോ തോമസും, നടി അപര്‍ണ ബാലമുരളിയും സംവിധായിക അഞ്ജലി മേനോനും സാക്ഷി മാലിക്ക് അടക്കമുള്ള താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയിരുന്നു.

സമരത്തിന്റെ കാരണവും,? സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെയും കുറിച്ച് വിശദമായ ഒരു കുറിപ്പാണ് ഷെയ്ന്‍ നിഗം പങ്കുവച്ചിരിക്കുന്നത്.

ഏതൊരാളും അര്‍ഹിക്കുന്ന നീതി ഇവര്‍ക്കും കിട്ടണമെന്നും എതിര്‍പക്ഷത്തുള്ളവര്‍ ശക്തരായതു കൊണ്ട് ഇവര്‍ തഴയപ്പെടരുതെന്നുമാണ് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇനിയും കഥയറിയാത്തവര്‍ക്കായി ..

ഫോട്ടോയില്‍ കുത്തിയിരുന്ന് കരയുന്ന ഇവരാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യന്‍ . 2014 കോമണ്‍വെല്‍ത്തില്‍ ഫ്രീസ്റ്റല്‍ ഗുസ്തിയില്‍ സ്വര്‍ണ്ണ മെഡലിസ്റ്റാണ് . 2016 ലെ അര്‍ജ്ജുനയും 2020 ലെ ഖേല്‍രത്‌ന പുരസ്‌ക്കാരുവും നല്‍കി രാജ്യം ആദരിച്ചവര്‍ , അമീര്‍ഖാന്റെ കോടികള്‍ വാരിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദംഗലിലെ യഥാര്‍ത്ഥ നായകന്‍ ദ്രോണാചാര്യ പുരസ്‌ക്കാര ജേതാവ് സാക്ഷാല്‍ മഹാവീര്‍ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രി . ആ കഥയിയിലെ യഥാര്‍ത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങള്‍ ഗീതാഫോഗാട്ടിന്റേയും , ബബിത കുമാരി ഫോഗാട്ടിന്റയും കസിന്‍ സിസ്റ്റര്‍ . ഇല്ലായ്മകളോടും പലവിധ വെല്ലുവിളികളോടും പോരാടി ജയിച്ച് തന്റേതായ സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ താരം .

സാക്ഷി മാലിക്ക് :-

2014 കോമണ്‍വെല്‍ത്തില്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ , 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയതോടെ ഗുസ്തിയില്‍ മെഡല്‍ ജേതാവായ ആദ്യ ഇന്ത്യന്‍ വനിതാ താരം. 2016ല്‍ ഖേല്‍രത്‌നയും 2017 ല്‍ പദ്മശ്രീ പുരസ്‌ക്കാരവും നേടിയ താരം .

ബജ്രംഗ് പുനിയ 

അര്‍ജുന , പത്മശ്രീ , ഖേല്‍രത്‌ന അവാര്‍ഡുകള്‍ നല്‍കി രാജ്യം ആദരിച്ച 2020ഒളിബിക്‌സ് മെഡല്‍ ജേധാവും , ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 4 മെഡലുകള്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ ഗുസ്തി താരം .

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് :

ആറ് തവണ പാര്‍ലമെന്റ് അംഗം, പണ്ട് മുതല്‍ക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനല്‍ കേസുകളും ഒന്നും ഒരു പുത്തരിയാല്ലാത്ത രാഷ്ട്രീയ പ്രബലന്‍ .റസലിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് .

2023 ജനുവരിയില്‍ ... വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് , അന്‍ഷു മാലിക് , ബജ്റംഗ് പുനിയ എന്നിവരുള്‍പ്പടെയുള ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും അതിന്റെ പരിശീലകരും കായിക താരങ്ങളെ ( പ്രായപൂര്‍ത്തിയാവാത്ത താരത്തെ ഉള്‍പ്പടെ ) ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി ഉന്നയിക്കുകയും, 7 താരങ്ങള്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കുകയുണ്ടായി , യാതൊരു വിധ നടപടികളും ഉണ്ടാവാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി തെരുവിലയ്ക്ക് ഇറങ്ങുകയും ചെയ്തു.

ഇന്നലെ :- നീതികിട്ടാന്‍ തെരുവിലിറങ്ങി പോരാടിയവരെ , ഒട്ടനവധി കരുത്തരായ മത്സരാര്‍ത്ഥിളെ റിങ്ങില്‍ മലര്‍ത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ

പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മര്‍ദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു 

ഫെഡറേഷന്‍ പിരിച്ച് വിടുക

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങള്‍

പ്രതിഷേധം തുടരുകയാണ് 
മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യന്‍മാര്‍ക്കു കൂടി വേണ്ടിയാണ് 

 

shane nigam supports wrestlers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES