നിരവധി കാലങ്ങളായി ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കലാകാരിയാണ് ഷംന കാസിം.തെന്നിന്ത്യന്‍ സിനിമാലോകത്തും ഷംന സജീവമാണ്.അടുത്തിടെ താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ഷംന തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നിറവയറുമായുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്.
ഗര്‍ഭകാലം ആഘോഷമാക്കുന്ന ഷംനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു കുഞ്ഞു ജീവനെ ഉദരത്തിലേറ്റുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്ന് ഷംന കുറിക്കുന്നു. പിങ്ക് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞുള്ളകാണ് ചിത്രം.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ഭര്‍ത്താവ്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഷംന പിന്നീട് അഭിനയ രംഗത്തേക്കും എത്തുകയായിരുന്നു.2004ല്‍ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഷംനയുടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. പിന്നീട് അന്യഭാഷകളില്‍ സഹനടിയായും നായിക നടിയായും ഷംന തിളങ്ങി.അലി ഭായ്,കോളജ് കുമാരന്‍,ചട്ടക്കാരി എന്ന ചിത്രങ്ങളിലും ഷംന ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.ജോസഫ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരമാണ് ഷംനയുടെ അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം