നടി ഷംന കാസിം വിവാഹിതയായി. ദുബായില്‍ അത്യാഢംബര ചടങ്ങിലാണ് താരത്തിന്റെ വിവാഹം നടന്നത്. ചടങ്ങില്‍ മീര നന്ദന്‍ അടക്കമുള്ള സിനിമാതാരങ്ങളും ദുബായിയിലെ പ്രശസ്തരായ വ്യവസായികളുമെല്ലാം പങ്കെടുത്തു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.
വിവാഹത്തിന് ശേഷം ഗംഭീരമായ റിസപ്ഷനും തങ്ങളുടെ സുഹൃത്തുക്കള്‍ക്കായിഷംനയും ഭര്‍ത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലര്‍ന്ന പട്ട് സാരിയും കസവ് തട്ടവും സ്വര്‍ണ്ണാഭരണങ്ങളുമായിരുന്നു ഷംന അണിഞ്ഞത്. റിസപ്ഷന് ചുവപ്പും ചാരനിറവും ചേര്‍ന്ന ഹെവി ബ്രൈഡല്‍ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. വിവാഹചടങ്ങുകള്‍ ദുബായിലായിരുന്നതിനാല്‍ സിനിമാ രംഗത്തുള്ള വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാനായത്.
മലപ്പുറമാണ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംനയുടെ സ്വദേശം കണ്ണൂര്‍ ആണ്. നിക്കാഹ് കണ്ണൂരില്‍ വെച്ചാണ് നടന്നിരുന്നത്.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ താരമാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം മറ്റ് ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. അടുത്തിടെയാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം ഷംന ആരാധകരെ അറിയിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് താന്‍ വിവാഹിതയാന്‍ പോവുന്ന കാര്യം ഷംന പ്രേക്ഷകരെ അറിയിച്ചത്. ഷംന തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങളും ഷംന പങ്കുവെച്ചിരുന്നു.