സിനിമയിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ഷാജു ശ്രീധര്‍. പ്രശസ്തയായ നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. തന്റെ മക്കള്‍ക്കൊപ്പമുളള ഷാജുവിന്റെ ടിക്ടോക് വീഡിയോകള്‍ ഏറെ വൈറലായിരുന്നു. അച്ഛന്റെയും അമ്മയുടെയും അഭിനയപാരമ്പര്യം കിട്ടിയിട്ടുളളവരാണ് രണ്ടു മക്കളും. നന്ദന, നീലാഞ്ജന എന്നിവരാണ് താരത്തിന്റെ മക്കള്‍. ഷാജുവിന്റെ മൂത്ത മകള്‍ നന്ദന സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
നടന്‍ ദിലീപാണ് പൂജയില്‍ മുഖ്യാതിഥി ആയി എത്തിയത്.ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച് എന്നാണ് ചിത്രത്തിന്റെ പേര്.പാലക്കാട് മേഴ്‌സി കോളേജില്‍ ബി എസ് സി ബയോടെക് നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദന സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.പ്‌ളസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാര്‍ത്ഥിയുടെ വേഷമാണ് നന്ദനയ്ക്ക്. നന്ദനയുടെ അനുജത്തി നീരാഞ്ജന അയ്യപ്പനും കോശിയും , ബ്രദേഴ്‌സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ ആന്റണി വര്‍ഗീസ്, സംവിധായകരായ മാര്‍ത്താണ്ഠന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബിസി നൗഫല്‍, ബിജുക്കുട്ടന്‍, മജീജ് ഷാജു ശ്രീധര്‍, ചാന്ദ്നി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജോഷി കളര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നടി ചാന്ദിനി ഇപ്പോള്‍ സിനിമയില്‍നിന്ന് വിട്ടു നില്‍ക്കുകയാണ്. ഒരു സ്‌കൂളും അവിടത്തെ വിദ്യാര്‍ത്ഥികളും അവരുടെ ലോകവുമാണ് സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച് എന്ന ചിത്രത്തിന്റെ പ്രമേയം. സലിം കുമാര്‍, ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങള്‍. മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ 26ന് കോട്ടയത്ത് ആരംഭിക്കും.