മലയാള സിനിമയിലെ അമ്മ മുഖമാണ് മുതിര്‍ന്ന അഭിനേത്രിയായ കവിയൂര്‍ പൊന്നമ്മ. നൂറോളം നടീനടന്മാരുടെ അമ്മയായി അഭിനയിച്ച നടിയെന്ന വിശേഷണവും കവിയൂര്‍പൊന്നമ്മയ്ക്ക് സ്വന്തം.അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ് പൊന്നമ്മ ഇപ്പോള്‍
ഇപ്പോഴിതാ സംവിധായകന് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ കാണാനെത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എന്റെ പ്രിയപ്പെട്ട 'പൊന്നു'അമ്മയ്ക്കൊപ്പം വില്ലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍. സര്വ്വശക്തന് എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ എന്നാണ് ഷാജി കൈലാസ് കുറിച്ചത്.വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ് ഇപ്പോള്‍ കവിയൂര്‍ പൊന്നമ്മ.
അന്‍പതുകളില്‍ സിനിമയില്‍ എത്തിയതാണ് കവിയൂര്‍ പൊന്നമ്മ. പിന്നീട് ഒന്നിന് വേണ്ടിയും സിനിമയില്‍ നിന്ന് മാറി നിന്നിട്ടില്ല. കൊവിഡ് കാലത്ത് മാത്രമാണ് സിനിമകള്‍ ചെയ്യാതിരുന്നതത്രെ. അതിനിടയില്‍ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകളുമുണ്ട്. ഭര്‍ത്താവില്‍ നിന്ന് ഒരുപാട് പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അവസാനം അദ്ദേഹം കാന്‍സര്‍ വന്ന് മരണപ്പെടുകയായിരുന്നു. മകള്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ. 700ല്‍ ഏറെ സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയത്.