പ്രേക്ഷകരുടെ പ്രിയങ്കരരായ താര ദമ്പതികള്‍ ആണ് അടുത്തിടെ വിവാഹിതരായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇപ്പോള്‍ വിവാഹത്തിന് മുന്‍പ് ഫോണില്‍ ഒളിപ്പിച്ച് വച്ച ചിത്രങ്ങള്‍ സൗഭാഗ്യ പങ്കുവച്ചിരിക്കയാണ്.
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് ഹോള്‍ഡറായിരുന്ന സൗഭാഗ്യ ഒട്ടു മിക്ക നൃത്ത വേദികളിലും അമ്മയ്‌ക്കൊപ്പം സജീവമാണ്. അമ്മയുടെ ശിഷ്യനായ അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ ജീവിത നായകനായി തിരഞ്ഞെടുത്തത്. ഇരുവരും വിവാഹത്തിന് മുന്‍പും ശേഷവും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറല്‍ ആയിരുന്നു. അഭിനേത്രി അല്ലാതിരുന്നിട്ടും, സൗഭാഗ്യയോട് ആരാധകര്‍ക്ക് പ്രിയമേറെയാണ്. സൗക്കൂട്ടി എന്നാണ് അര്‍ജുന്‍ സൗഭാഗ്യയെ വിളിക്കുന്നത്. കാരണം ചെറുപ്പം മുതല്‍ സൗഭാഗ്യയെ അര്‍ജുന് അറിയാം.അടുത്തിടെ പങ്കെടുത്ത ടെലിവിഷന്‍ പരിപാടിയില്‍ അര്‍ജുന്‍ പ്രണയകഥ വിവരിച്ചിരുന്നു. രണ്ടു വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹിതരായത്. തങ്ങളുടെ നിരവധി ചിത്രങ്ങളാണ് ഇവര്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പ്രണയിച്ചിരുന്ന സമയത്ത് ഫോണില്‍ ഒളിപ്പിച്ചുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.