മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്നു തന്നെ ഇടം നേടിയ താരവും തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയുമാണ് സരിത. 80 കളില്‍ തിളങ്ങി നിന്ന താരത്തിനെ തേടി നിരവധി മികച്ച വേഷങ്ങള്‍ ആയിരുന്നു എത്തിയത്. എന്നാല്‍ ഏറ്റെടുത്ത കഥാപാത്രങ്ങള്‍ എല്ലാം തന്നെ തന്നില്‍ ഭദ്രമാണെന്നും അതിലൂടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു താരം. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ ജീവിതമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
സരിത തന്റെ പതിനാലാമത്തെ വയസ്സില്‍ അഭിനയരംഗത്ത് ചുവടുവെച്ചതാണ്. കൂട്ടിന് ഒരാള്‍ വേണം തന്നെ നോക്കാന്‍ എന്ന സാഹചര്യമെത്തിയപ്പോഴാണ് സരിത വിവാഹത്തിന് ഒരുങ്ങുന്നത്. സന്തോഷത്തോടുകൂടിയുള്ള കുടുംബജീവിതം ആഗ്രഹിച്ച് വിവാഹ ജീവിതത്തിലേക്ക് കടന്ന സരിതയ്ക്ക് തികച്ചും അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളെയാണ് നേരിടേണ്ടി വന്നത്. കല്യാണം കഴിഞ്ഞതോടുകൂടി അതുവരെയുണ്ടായിരുന്ന ജീവിതരീതികള്‍ എല്ലാം തന്നെ മാറി. വിവാഹശേഷം റസ്റ്റ് കിട്ടുന്ന സമയങ്ങളെ സരിതയ്ക്ക് ഉണ്ടായിരുന്നില്ല. തനിക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം താന്‍ സ്വയം ചെയ്യേണ്ട അവസ്ഥ. വിവാഹശേഷം ഒരു ഈഗോ ക്ലാഷ് വരാനുള്ള അവസരം ഉണ്ടാവുമെന്നതിനാല്‍ അതിനുള്ള സാഹചര്യങ്ങള്‍ ഒക്കെയും വേണ്ടെന്നു വയ്ക്കുകയാണ് സരിത ചെയ്തിരുന്നത്.
സ്വന്തം കാര്യത്തെക്കാള്‍ ഉപരി ഭര്‍ത്താവിന്റെ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് അതില്‍ കൂടുതല്‍ പരിഗണനയോടു കൂടി എല്ലാം ചെയ്യാന്‍ സരിത ശ്രമിച്ചിരുന്നു. എപ്പോഴും മുകേഷ് ഹാപ്പി ആയിരിക്കണം എന്നതായിരുന്നു സരിത ആഗ്രഹിച്ചിരുന്നത്. അഭിനയം നിര്‍ത്തി സിനിമയില്‍ നിന്നും പിന്മാറിയതിലും കുറ്റബോധമൊന്നും സരിതയ്ക്കില്ല. എന്നാല്‍ അഭിനയ ജീവിതത്തില്‍ നിന്നും സരിത മാറിനില്‍ക്കുവാനുള്ള കാരണം മുകേഷ് തന്നെയായിരുന്നു. മുകേഷിന് അഭിനയം തുടരുന്നത് ഇഷ്ടമല്ല എന്ന കാരണത്താലാണ് അഭിനയത്തില്‍ നിന്നും സരിത പിന്മാറുന്നതിനുള്ള ഒരു കാരണം.
സരിത രണ്ടുമാസം ഗര്‍ഭിണിയായിരിക്കുന്ന വേളയിലാണ് താരത്തിന്റെ അച്ഛന്‍ മരിക്കുന്നത്. അച്ഛനായിരുന്നു സരിതിയുടെ എല്ലാം. അച്ഛന്‍ വിടവാങ്ങിയതോടെ ലോകം എന്തെന്ന് താരം തിരിച്ചറിഞ്ഞു തുടങ്ങി. വളരെ ആഗ്രഹിച്ചു തുടങ്ങിയ ദാമ്പത്യ ജീവിതം നന്നായി പോയില്ല എന്നുമാത്രമല്ല ദുരിതവും കണ്ണു നീരും മാത്രമായി ബാക്കി. അനുഭവിച്ച ദുരവസ്ഥകളില്‍ ഏറെയും വെളിപ്പെടുത്താന്‍ ആവാത്തതാണെന്ന് സരിത ഓര്‍മ്മിക്കുന്നു.
മകന് മഞ്ഞപിത്തം വന്നത് അറിയിച്ചപ്പോള്‍ തന്നെ ട്രാപ്പില്‍ ആക്കുകയാണോ എന്നാണ് മുകേഷ് ചോദിച്ചിരുന്നത് എന്നും ശാരീരികമായി പലതരത്തില്‍ തന്നെ ഉപദ്രവിക്കും കരയുന്ന സമയത്ത് നല്ല അഭിനയത്രി ആണല്ലോ എന്ന് ചോദിച്ചിരുന്നു എന്നും സരിത തന്റെ കഴിഞ്ഞകാല ജീവിതത്തിലെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും തുറന്നുകാട്ടി.
വളരെയധികം യാതനകള്‍ അനുഭവിച്ച ശേഷം ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി രണ്ട് പരാതികളുമായി സരിത നീങ്ങി. എന്നാല്‍ ഇത് പിന്‍വലിക്കുകയാണ് എങ്കില്‍ മ്യൂച്ചല്‍ ഡിവോഴ്‌സിന് ശ്രമിക്കാം എന്ന മുകേഷിന്റെ മറുപടിയെ തുടര്‍ന്ന് ഗദ്യന്തരമില്ലാതെ സരിത പരാതി് പിന്‍വലിച്ചെങ്കിലും വിവാഹമോചനത്തിലെ നടപടികള്‍ക്കായി മുകേഷ് കോടതിയിലേക്ക് ഒന്നും എത്തിയിരുന്നില്ല.
വളരെയധികം ദുരിതങ്ങള്‍ സരിത അനുഭവിച്ചെങ്കിലും പുറംലോകത്തെ ഇതൊന്നും അറിയിക്കുവാന്‍ താരത്തിന് താല്പര്യമുണ്ടായിരുന്നില്ല. സിനിമകളില്‍ ഇത്തരം വേശങ്ങളിലൂടെ ആടി തിമിര്‍ത്തുമ്പോഴും സ്വന്തം ജീവിതത്തില്‍ അത്തരത്തില്‍ സംഭവിക്കുമെന്ന് താരം തീരെ പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒക്കെയും മറ്റൊരാളോട് തുറന്നു പറയാന്‍ പോലും സരിത മടിച്ചിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി പലരും വിളിച്ചിരുന്നെങ്കിലും അതില്‍നിന്നൊക്കെ ഒഴിഞ്ഞുമാറാനാണ് താരം അന്ന് ശ്രമിച്ചിരുന്നത്. അവസാന നിമിഷം വരെ സരിതയ്ക്ക് പ്രതീക്ഷയായിരുന്നു. അവള്‍ എത്ര സഹിച്ചുവെന്ന് എപ്പോഴെങ്കിലും അദ്ദേഹം ചിന്തിക്കുമെന്ന് അവള്‍ കരുതി. എന്നാല്‍ അതൊരു പാഴ്ശ്രമം മാത്രമായിരുന്നു എന്ന് സരിത ഇന്ന് മനസ്സിലാക്കുന്നു.
എന്നാല്‍ താന്‍ അനുഭവിച്ച യാതനകള്‍ ഒന്നും തന്നെ സരിത വെളിപ്പെടുത്താതിരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മുകേഷിന്റെ അച്ഛന് കൊടുത്ത വാക്കായിരുന്നു ഇതിന് പിന്നിലെ കാരണം. അതുകൊണ്ടുതന്നെയാണ് പോലീസില്‍ പിന്നീട് താരം പരാതി നല്‍കാതിരുന്നതും.
എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം. ഇത് മീഡിയയില്‍ ഒന്നും വരരുത് മോള്‍ സഹിക്കണം എന്ന് അച്ഛന്‍ പറഞ്ഞതിനാല്‍ മാത്രമാണ് അദ്ദേഹത്തിന്റെ മരണം വരെ ഇതൊന്നും പുറത്തു വിടാതെ താന്‍ സൂക്ഷിച്ചതെന്ന് സരിത മനസ്സ് തുറന്നു. ഇപ്പോഴും താരം ഇതൊന്നും തുറന്നു പറയുവാനിരുന്നതല്ല. എന്നാല്‍ തന്നെ മറ്റുള്ളവര്‍ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഇതേക്കുറിച്ച് ഇപ്പോള്‍ ഒരു തുറന്നു പറച്ചില്‍ താരം നടത്തിയത്.
എന്നാല്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ലോകമറിയുന്നത്തിനൊപ്പമാണ് സരിതയും അറിഞ്ഞത്. മുകേഷ് വിവാഹിതനായി എന്ന് എല്ലാവരും അറിയുന്നതിനൊപ്പം തന്നെയാണ് സരിതയും അറിഞ്ഞത്. ആ സമയത്ത് ഇരുവരും വിവാഹമോചിതരായിരുന്നില്ല. 2011ല്‍ സരിത വിവാഹമോചന ഹര്‍ജി നല്‍കിയത് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം ഇരുവരുടെയും മകനെ വിളിച്ച് തനിക്ക് ഡിവോഴ്സ് കിട്ടി എന്ന് മുകേഷ് പറയുകയുണ്ടായി. എന്നാല്‍ സരിതയുടെ അറിവില്ലാതെ എങ്ങനെയാണ് വിവാഹമോചനം ലഭിച്ചതെന്ന് വ്യക്തതയില്ലാത്ത കാര്യമാണെന്നും താരം മനസ്സു തുറന്നു.
എന്നാല്‍ സരിതയെ ഒപ്പം നിര്‍ത്തി വിമര്‍ശനങ്ങളുമായി നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി താരം ഇന്നും ജീവിക്കുന്നു.
പതിനാറ് വയസുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം നടന്നത്. തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ ആദ്യ ഭര്‍ത്താവ്. ഈ ദാമ്പത്യത്തിന് വെറും ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെങ്കട സുബ്ബയ്യയും സരിതയും വേര്‍പിരിഞ്ഞു. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു.
ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാന്‍ സരിത സിനിമയില്‍ വളരെ സജീവമായി. എണ്‍പതുകളുടെ തുടക്കത്തിലാണ് മുകേഷ് സിനിമയിലെത്തുന്നത്. പിസി 369 എന്ന സിനിമയിലൂടെയാണ് മുകേഷും സരിതയും തമ്മില്‍ അടുപ്പത്തിലാകുന്നത്. ആദ്യമൊക്കെ ഇരുവരും തമ്മില്‍ നല്ല സൗഹൃദമായിരുന്നു. പിന്നീട് അത് കടുത്ത പ്രണയമായി. തനിയാവര്‍ത്തനം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യയായി സരിതയും മമ്മൂട്ടിയുടെ അനിയനായി മുകേഷും ഒന്നിച്ചഭിനയിച്ചു. ഈ സിനിമയുടെ സെറ്റിലാണ് മുകേഷും സരിതയുമായുള്ള പ്രണയം തീവ്രതയിലേക്ക് എത്തിയത്.1987 ലാണ് മുകേഷ് സരിതയെ വിവാഹം കഴിച്ചത്. മുകേഷുമായുള്ള വിവാഹശേഷം സരിത സിനിമയില്‍ അത്ര സജീവമല്ലായിരുന്നു.