നടി സരിതയുടെ ജന്മദിനം ആഘോഷിച്ച് മക്കള്‍ ശ്രാവണ്‍ മുകേഷും തേജസ് മുകേഷും. അമ്മയ്ക്ക് ഇടവും വലവും രണ്ട് പേരും നില്‍ക്കുന്ന ഫോട്ടോ ശ്രാവണ്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
സൂപ്പര്‍ അമ്മയ്ക്ക് ജന്മദിന ആശംകള്‍, നല്ല ഒരു വര്‍ഷം നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഹാപ്പി ബേര്‍ത്ത് ഡേ, ഹാപ്പി ഫാമിലി, ബേര്‍ത്ത് ഡേ വൈബ്, ബ്ലെസ്സ്ഡ് എന്നൊക്കെയാണ് ഹാഷ് ടാഗ് നല്‍കിയിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ സരിതയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകരും എത്തി.
2011 ല്‍ ആണ് മുകേഷും സരിതയും ഔധ്യോഗികമായി വേര്‍പിരിഞ്ഞത്. അതിന് മുന്‍പേ തന്നെ വേര്‍പിരിഞ്ഞായിരുന്നു താമസം. മക്കള്‍ രണ്ട് പേരും സരിതയ്ക്ക് ഒപ്പമാണ്. മക്കളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തി. ഒരാള്‍ ഡോക്ടറാണ്. കല്യാണം എന്ന സിനിമയിലൂടെ ശ്രാവണ്‍ അഭിനയ രംഗത്തും എത്തിയിരുന്നു. വേര്‍പിരിഞ്ഞുവെങ്കിലും മുകേഷും സരിതയും നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്.