Latest News

ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം സാല്‍മണ്‍'ത്രി ഡി ജൂണ്‍ 30-ന്

Malayalilife
ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം സാല്‍മണ്‍'ത്രി ഡി ജൂണ്‍ 30-ന്

മൈ ഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം 'സാല്‍മണ്‍' ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തുന്നു.ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ സിനിമകള്‍ക്കു ശേഷംവിജയ് യേശുദാസിനെ നായകനാക്കി ഷലീല്‍ കല്ലൂര്‍ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'സാല്‍മണ്‍ ത്രിഡി '.

ജോനിറ്റ ഡോഡ, നേഹ സക്സേന, ചരിത് ബലാപ്പ, രജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ഇബ്രാഹിം കുട്ടി, ബഷീര്‍ ബഷി, നവീന്‍ ഇല്ലത്ത്, മീനാക്ഷി ജയ്സ്വാള്‍, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബേബി ദേവാനന്ദ, ബേബി ഹെന, സംവിധായകന്‍ ഷലീല്‍ കല്ലൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

 എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംരാഹുല്‍ മേനോന്‍ നിര്‍വഹിക്കുന്നു. സംഗീതം-ശ്രീജിത്ത് എടവന,ത്രിഡി സ്റ്റിറോസ്‌കോപിക് ഡയറക്ടര്‍-ജീമോന്‍ പുല്ലേലി,സൗണ്ട് ഡിസൈനര്‍-ഗണേഷ് ഗംഗാധരന്‍, ത്രിഡി സ്റ്റീരിയോ ഗ്രാഫര്‍- ജീമോന്‍ കെ പി,പി ആര്‍ ഒ - എ എസ് ദിനേശ്.

Read more topics: # സാല്‍മണ്‍
salmon 3d movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES