Latest News

ലിപ് ലോക്ക് ചെയ്യാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; രക്ഷയായത് മീടു ആണെന്ന് വെളിപ്പെടുത്തി സായ്പല്ലവി

Malayalilife
 ലിപ് ലോക്ക് ചെയ്യാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; രക്ഷയായത് മീടു ആണെന്ന് വെളിപ്പെടുത്തി സായ്പല്ലവി

പ്രേമത്തിലൂടെയെത്തി തെന്നിന്ത്യ കീഴടക്കിയ നടിയാണ് സായ്പല്ലവി. മേക്കപ്പല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും മേക്കപ്പില്ലാത്ത നായികമാരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും പ്രേമം എന്ന ചിത്രം ഏവര്‍ക്കും കാട്ടിക്കൊടുക്കുകയായിരുന്നു. തമിഴ് സംസാരിക്കുന്ന പ്രേമത്തിലെ മലര്‍ മിസ്സിനെ ഏറ്റെടുത്തതിന് പിന്നാലെ താരത്തിന് കൈ നിറയെ അവസരങ്ങള്‍ എത്തുകയായിരുന്നു. 

ആദ്യ ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലും മുന്‍പ് താരം പങ്കെടുത്തിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം. കരിയറില്‍ താന്‍ നിരസിച്ച സിനിമകളെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടുകളുണ്ട് സായ് പല്ലവിക്ക്. തുടക്കത്തില്‍ തന്നെ താരം തന്റെ നിലപാടുകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കുട്ടിയുടുപ്പിട്ട് അഭിനയിക്കാന്‍ താല്‍പര്യമില്ല, അത്തരത്തിലുള്ള വേഷം സ്വീകരിക്കാറില്ല. അത് പോലെ തന്നെ ചുംബന രംഗങ്ങളിലും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

മുന്‍പൊരിക്കല്‍ സംവിധായകന്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. നായകന്റെ ചുണ്ടില്‍ ചുംബിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക് രംഗങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് വളരെ മുന്‍പേ സായ് പല്ലവി പറഞ്ഞതാണ്. സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു താരം. സംവിധായകന്‍ ചുംബന രംഗത്തില്‍ അഭിനയിക്കാനായി നിര്‍ബന്ധിച്ചിരുന്നു. അതിനിടയിലാണ് ചിത്രത്തിലെ സഹനടന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. നാളെ അവള്‍ മി ടീ എന്ന് പറഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞാലോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ആ രംഗം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ലിപ് ലോക്ക് രംഗം ചെയ്യുന്നതില്‍ നിന്നും താന്‍ രക്ഷപ്പെടാന്‍ കാരണം മീ ടൂ ആണെന്നും താരം തുറന്നുപറയുന്നു.

Read more topics: # saipallavi,# about,# liplock scene
saipallavi about liplock scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES