മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍.പ്രേക്ഷകരെ മടുപ്പിക്കാതെയുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ പ്രിയദര്‍ശന്റെ സിനിമകള്‍ മെഗാഹിറ്റാകുന്നത് വലിയ കാര്യമല്ല. കാരണം ബ്ലോക്ബസ്റ്ററുകള്‍ സൃഷ്ടിക്കുക എന്നത് പ്രിയദര്‍ശന്റെ ശീലമാണ്. കിലുക്കവും ചിത്രവും തേന്‍മാവിന്‍ കൊമ്പത്തും ആര്യനും വെള്ളാനകളുടെ നാടുമൊക്കെ ഓര്‍മ്മിക്കുന്നവര്‍ ഒരോ പ്രിയന്‍ സിനിമകളും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നതിനെ വലിയ സംഭവമായി വിശേഷിപ്പിക്കുകയുമില്ല.അന്നും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന കലാകാരന്‍.
പ്രിയന്റെ പഴയ ചിത്രങ്ങള്‍ പലതും ഇപ്പോഴും സമൂഹമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പേജുകളിലും ചര്‍ച്ച വിഷയമാണ്. കളര്‍ ഫുള്‍ രംഗങ്ങളും പാട്ടുകളും പ്രിയദര്‍ശന്‍ ചിത്രങ്ങളെ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്.ഇപ്പോഴിത ഗാനരംഗങ്ങളിലെ മികവിനെ കുറിച്ചും സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ദി ക്യൂ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ട്‌ക്കെട്ടില്‍ പിറന്ന കാലപാനി എന്ന ചിത്രത്തിലെ തിയേറ്ററില്‍ നിന്ന് ഒഴിവാക്കിയ എംജി ശ്രീകുമാര്‍, ചിത്ര എന്നിവര്‍ ചേര്‍ന്ന് ആലപിച്ച കൊട്ടും കുഴല്‍വിളി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ സൈന വീഡിയോ വിഷന്‍ അപ് ലോഡ് ചെയ്തിരിക്കുന്നു. മോഹന്‍ലാല്‍, തബു എന്നിവരാണ് മനോഹരമായ ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.
യൂട്യൂബില്‍ ഈ ഗാനം വന്നതോടെ വീണ്ടും പ്രിയദര്‍ശന്‍ സിനിമകളിലെ ഗാന ചിത്രീകരണം ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഗാനചിത്രീകരണത്തില്‍ ഏറ്റവും മിടുക്ക് കാട്ടിയ ഫിലിം മേക്കറാണ് പ്രിയദര്‍ശന്‍. എങ്ങനെയാണ് സിനിമയില്‍ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകളെ കുറിച്ചും പ്രിയദര്‍ശന്‍ തുറന്ന് പറഞ്ഞത്.
'സിനിമയില്‍ ഏറ്റവും ദേഷ്യം പാട്ട് ചിത്രീകരിക്കാനാണ്. കാരണം പലപ്പോഴും ഞാന്‍ ആലോചിക്കും ഇങ്ങനെ ഒരു സംഭവത്തിന്റെ ആവശ്യമുണ്ടോ എന്ന്. പക്ഷേ പാട്ട് കണ്ടോണ്ടിരിക്കുമോ ആളുകള്‍ എന്ന ഭയത്തിലാണ് ആളുകള്‍ കണ്ടോണ്ടിരിക്കുന്ന പാട്ട് ഉണ്ടാക്കണമെന്ന് ആലോചിക്കുന്നത്. പാട്ടുകള്‍ കണ്ട് ആളുകള്‍ എഴുന്നേറ്റ് പോകുമോ എന്ന് പേടിച്ചാണ് പാട്ടുകള്‍ നന്നാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും'-പ്രിയദര്‍ശന്‍ പറയുന്നു.
ഗാന്ം ചിത്രീകരിക്കുമ്പോള്‍ എന്താണ് കളര്‍ കോഡ്സ് എന്ന് ആലോചിക്കും. ഒന്നെങ്കില്‍ എന്റെ ആക്ടേഴ്സ് മൂവ് ചെയ്യണം, അല്ലെങ്കില്‍ എന്റെ ക്യാമറ മൂവ് ചെയ്യണം. പാട്ടിലെ ചേഞ്ച് ഓവേഴ്സും പാട്ടിന്റെ റിഥവും അനുസരിച്ചാവും ക്യാമറയുടെ മൂവ്മെന്റ്. ഇതുപോലെ എന്റേതായ ചില തിയറികള്‍ താന്‍ ഡവലപ് ചെയ്തെടുത്തിട്ടുണ്ട്. അത് വിജയിച്ചിട്ടും ഉണ്ട്.പ്രിയദര്‍ശന്‍ പറഞ്ഞു.
സിനിമാ ഗാനങ്ങളില്‍ എനിക്കൊരു ഗുരുവുണ്ട്. ഇന്ത്യയില്‍ സിനിമയില്‍ ഏറ്റവും നല്ല ചലച്ചിത്ര ഗാനങ്ങളെഴുതിയ മഹാന്‍. പി ഭാസ്‌കരന്‍ മാസ്റ്റര്‍. ഇതിനെ കുറിച്ച് ജാവേദ് അക്തറിനോടും പറഞ്ഞിരുന്നു. സിനിമാപാട്ടുകളില്‍ അദ്ദേഹമാണെന്റെ ഗുരു. അക്ഷരം പഠിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് പോലും മാഷിന്റെ ഗാനങ്ങള്‍ മനസ്സിവലാകും.പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലെ ഡബിള്‍ മീനിങ്ങ് വരുന്ന ഡയലോഗുകളെ കുറിച്ചും പ്രിയദര്‍ശന്‍ ഇതിനു മുന്‍പ് പ്രതികരിച്ചിരുന്നു. അതൊന്നു കോമഡിയായി തോന്നിട്ടില്ലെന്നും അത്തരം സിനിമകള്‍ തന്നെ കൊണ്ട് എഴുതാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ പറഞ്ഞു.
സിനിമ ചെയ്യുമ്പോള്‍ രസിച്ചു ചെയ്യണം. ചില സാഹചര്യങ്ങള്‍ക്കൊണ്ട് ചില സിനിമകള്‍ മോശമായേക്കാം. ചെയ്ത എല്ലാ സിനിമകളും വിജയകരമാക്കിയ ആരും തന്നെ ഈ ലോകത്തില്ല