Latest News

ഉദ്ഘാടനത്തിന് വിളിക്കുമ്പോ ഓണര്‍ക്ക് അഡ്ജസ്റ്റ്‌മെന്റിന് താത്പര്യമുണ്ടെന്ന് പറഞ്ഞു;സിനിമയ്ക്ക് ഡേറ്റ് എടുത്ത ശേഷം ഒഴിവാക്കിയിട്ടുണ്ട്; ഷോയ്ക്ക് പോകുമ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്്; ദുരനുഭവം പറഞ്ഞ് സാധിക

Malayalilife
 ഉദ്ഘാടനത്തിന് വിളിക്കുമ്പോ ഓണര്‍ക്ക് അഡ്ജസ്റ്റ്‌മെന്റിന് താത്പര്യമുണ്ടെന്ന് പറഞ്ഞു;സിനിമയ്ക്ക് ഡേറ്റ് എടുത്ത ശേഷം ഒഴിവാക്കിയിട്ടുണ്ട്; ഷോയ്ക്ക് പോകുമ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്്; ദുരനുഭവം പറഞ്ഞ് സാധിക

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍ .മിനിസ്‌ക്രീന്‍ പരമ്പരയായ പട്ടുസാരിയിലൂടെയാണ് സാധിക മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് ഇങ്ങോട്ട് നിരവധി ടെലിവിഷന്‍ ഷോകളില്‍ സാധിക എത്തി. 

 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കലികാലം, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മോണ്‍സ്റ്ററില്‍ സാധിക അഭിനയിച്ചിരുന്നു.
 
ഇപ്പോളിതാ താരത്തിന്റെ പുതിയ അഭിമുഖത്തില്‍ ഹേമ കമ്മിറ്റി വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സാധിക പങ്ക് വച്ച അനുഭവങ്ങളാണ് ശ്രദ്ധ നേടുന്നത്്.

ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കുന്നവര്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിക്കാറുണ്ടെന്നും സിനിമയിലൊക്കെയാണെങ്കില്‍ ഡേറ്റൊക്കെ ചോദിച്ച് തീരുമാനിച്ചതിന് ശേഷമാവും അഡ്ജസ്റ്റ്‌മെന്റിന് ചോദിക്കുക. പറ്റില്ലെന്ന് പറഞ്ഞാല്‍ തീരുമാനിച്ചുറപ്പിച്ച അവസരം നഷ്ടമാവുമെന്നും സാധിക വേണുഗോപാല്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ച് തനിക്ക് ഉദ്ഘാടനത്തിനുള്ള ഒരു കോള്‍ വന്നിരുന്നു. എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്, പൈസയാണോ എന്ന് തിരിച്ച് ചോദിച്ചു. അപ്പോള്‍ അല്ല എന്ന് പറഞ്ഞു. പിന്നെ എന്താ ചേട്ടാ വേണ്ടതെന്ന് താന്‍ ചോദിച്ചു. പണമെത്രയായാലും അവര്‍ക്ക് പ്രശ്‌നമില്ല. ആവശ്യം നടന്നാല്‍ മതി. ഓണര്‍ക്ക് താത്പര്യമുണ്ട് എന്ന് വിളിച്ചയാള്‍ പറഞ്ഞു. അങ്ങനെ താത്പര്യമുള്ളവരെക്കൊണ്ട് നിങ്ങള്‍ ഉദ്ഘാടനം ചെയ്യിച്ചോ, തനിക്ക് താത്പര്യമില്ല എന്ന് തിരിച്ചുപറഞ്ഞു.

പലപ്പോഴും സിനിമയില്‍ കഥ സംസാരിച്ച് വേഷം തീരുമാനിച്ച് ഡേറ്റ് എടുത്ത ശേഷം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് അഭിമുഖത്തില്‍ സാധിക പറയുന്നു. അവസാനഘട്ടത്തിലാണ് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോ എന്ന് പലരും ചോദിക്കുക. അതിന് തയ്യാറല്ലെന്ന് തീര്‍ത്ത് പറയും. ഇതോടെ ആ വേഷം അവര്‍ക്ക് താല്‍പ്പര്യമുള്ളവരെ വച്ച് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. സമാന അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് നടി വൈഗയും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

ഇപ്പോള്‍ ഏത് പരിപാടിക്ക്  വിളിക്കുമ്പോഴും അഡ്ജസ്റ്റുമെന്റ്കള്‍ക്ക് തയ്യാറല്ല എന്നും അതു കുഴപ്പമില്ലെങ്കില്‍ ഒക്കെ ആണെന്നും അങ്ങോട്ടേക്കായി പറയേണ്ടി വരികയാണ്. പ്രതിഫത്തില്‍ അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യാന്‍ തയ്യാറാണ്. പിന്നെ എന്നെപ്പോലെയുള്ളവര്‍ക്ക് ഉദ്ഘാടനങ്ങള്‍ക്കൊക്കെ വളരെ ചെറിയൊരു തുകയേ ഉള്ളൂവെന്നും സാധിക പറയുന്നു
 

sadhika venugopal revealeR baD experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക