Latest News

നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാനില്ല;ഒരു സ്ത്രീയില്‍ നിന്നാണ് നിങ്ങളും ജനിച്ചതെന്ന് പ്രതീക്ഷിക്കുന്നു; സാധിക വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ             

Malayalilife
 നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒന്നും ചെയ്യാനില്ല;ഒരു സ്ത്രീയില്‍ നിന്നാണ് നിങ്ങളും ജനിച്ചതെന്ന് പ്രതീക്ഷിക്കുന്നു; സാധിക വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ              

മോഡല്‍, അവതാരക, അഭിനേത്രി എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകള്‍ ചെയ്യുന്നവര്‍ക്കും അനാവശ്യ മെസേജുകള്‍ അയക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സാധിക. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.  
          
''നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. 

നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്. കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. ബഹുമാനിക്കാന്‍ പഠിക്കുന്ന ഒരു സ്ത്രീയില്‍ നിന്നാണ് നിങ്ങളും ജനിച്ചതെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്....'' സാധിക കുറിച്ചു. താരത്തിന്റെ വാക്കുകളെ ഒരുപാട് പേര്‍ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്നും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നുമൊക്കെയാണ് പിന്തുണയുമായി എത്തുന്നവര്‍ കുറിക്കുന്നത്. 

താന്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്ലട്ട് ഷെയ്മിംഗ് അടക്കം ഇതിനു മുമ്പും സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. 

adhika venugopal about cyber attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക