Latest News

വിവാഹം കഴിഞ്ഞതാണ്; സന്തോഷത്തോടെ വിവാഹ മോചനം നേടി ജീവിക്കുന്നു;  ഒരു വര്‍ഷത്തോളം സംസാരിച്ച് പരസ്പരം മനസിലാക്കിയിട്ട് വിവാഹിതരായെങ്കിലും ശരിയായില്ല; സാധിക വേണുഗോപാല്‍ മനസ് തുറക്കുമ്പോള്‍

Malayalilife
വിവാഹം കഴിഞ്ഞതാണ്; സന്തോഷത്തോടെ വിവാഹ മോചനം നേടി ജീവിക്കുന്നു;  ഒരു വര്‍ഷത്തോളം സംസാരിച്ച് പരസ്പരം മനസിലാക്കിയിട്ട് വിവാഹിതരായെങ്കിലും ശരിയായില്ല; സാധിക വേണുഗോപാല്‍ മനസ് തുറക്കുമ്പോള്‍

ടെലിവിഷന്‍, ചലച്ചിത്ര മേഖലകളില്‍ ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് സാധിക വേണുഗോപാല്‍. മോഡലിങ് അടക്കം സാന്നിധ്യമറിയിച്ച് നടി സോഷ്യല്‍മീഡിയയിലും സജീവ സാന്നാധ്യമാണ്. ഇപ്പോളിതാ നടി തന്റെ വിവാഹ ജീവിതത്തെപ്പറ്റി മനസ് തുറന്നതാണ് ശ്രദ്ധ നേടുന്നത്.ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാധിക. 

എന്റെ വിവാഹം കഴിഞ്ഞതാണ്. സന്തോഷത്തോടെ വിവാഹമോചനം നേടി ജീവിക്കുന്നു. ഞാന്‍ വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു കല്യാണം. പക്ഷേ അത് ശരിയായില്ല. ഞാന്‍ കല്യാണം കഴിച്ചതാണോ എന്നറിയാത്ത ആളുകളുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കും.എന്റെ പ്രൊഫൈലുകളില്‍ നിന്ന് പഴയ ഫോട്ടോകളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. ഗൂഗിളില്‍ തിരഞ്ഞാല്‍ എന്റെ വിവാഹ ഫോട്ടോ കാണും.എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അത്. 

വിവാഹാലോചനയായി വന്നതു തന്നെയാണ്. ഞങ്ങള്‍ ഒരു വര്‍ഷത്തോളം സംസാരിച്ച് പരസ്പരം മനസിലാക്കിയിട്ട് തന്നെയാണ് വിവാഹം കഴിച്ചത്. വിവാഹമോചനത്തിന് പ്രത്യേക കാരണം ഒന്നുമില്ല. എന്റെ ഭര്‍ത്താവ് എല്ലാ കാര്യങ്ങളും എന്നോട് പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. ആളുടെ ടെന്‍ഷന്‍ ആയാലും പ്രശ്‌നങ്ങള്‍ ആയാലും എന്നോട് തുറന്നു പറയണം. അങ്ങനെയൊക്കെ ചെയ്യാതാകുമ്പോള്‍ അത് ശരിയാകാതെ വരും. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ കാലം കഴിയുന്തോറും വലുതായി മാറും. സാധികയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

sadhika venugopal about divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക