കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള സാധികയെ മലയാളികള്‍ അടുത്തറിയുന്നത് സീരിയലുകളിലൂടെയാണ്.സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായ നടി മോഡലിങ്ിലും സജീവമാണ്. സോഷ്യല്‍മീഡിയ വഴി തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന നടി പങ്ക് വച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ പേജിലേക്ക് മറ്റെന്തെങ്കിലും ലക്ഷ്യം മനസില്‍ വച്ച് വരേണ്ടതില്ലെന്നും താന്‍ നല്കുന്ന ലൈക്കോ മറുപടിയോ കണ്ട് തന്നെ അളക്കേണ്ടതില്ലെന്നും കുറിച്ചിരിക്കുകയാണ് സാധിക.
കുറിപ്പ് ഇങ്ങനെ: എപ്പോഴും സിംപിളായിരിക്കാന് ഇഷ്ടപ്പെടുന്നു...ഞാനായിരിക്കുക, ഞാന്‍ തന്നെയാകുക അതാണ് ഇഷ്ടം. ചിരിച്ചു കൊണ്ടിരിക്കുക. അപൂര്ണതയില് ഒരുതരം സൗന്ദര്യമുണ്ട്, ഞാന്‍ അത് ഇഷ്ടപ്പെടുന്നു...നിങ്ങളുടെ ആവശ്യങ്ങളെയോ ചിന്തകളെയോ തൃപ്തിപ്പെടുത്താനല്ല ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് എന്റെ സന്തോഷത്തിന് വേണ്ടിയുള്ളതാണ്. അതിനാല്‍ എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്. ഏത് സമയത്തും എന്നെ അണ്‍ഫോളോ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.
ഞാന്‍ ഒരു സോഷ്യല്‍ മീഡിയ ഭ്രാന്തന് അല്ലാത്തതിനാല്‍, ലൈക്കുകളുടെ എണ്ണം, കമന്റുകളുടെ എണ്ണം, ഫോളോവേഴ്സിന്റെ എണ്ണം തുടങ്ങിയവ എന്നെ ഒരിക്കലും ആവേശം കൊള്ളിക്കില്ല. അതിനാല്‍, എന്റെ അക്കൗണ്ടില്‍ നിന്ന് അനുചിതമായ കമന്റുകളും ഫോളോവേഴ്സും മറ്റും നീക്കം ചെയ്യാനും തടയാനും ഞാന്‍ തന്നെ നിര്‍ബന്ധിതയാകും.
അതെ, നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാന്‍ ലൈക്ക്, നന്ദി സന്ദേശങ്ങള്‍, കഥകള്‍ റീപോസ്റ്റ് ചെയ്തുകൊണ്ട് പ്രതികരിക്കുന്നു, അതിനര്‍ത്ഥം ഞാന്‍ അത് ആസ്വദിക്കുന്നു എന്നല്ല. നിങ്ങള്‍ എന്നില്‍ നിക്ഷേപിച്ച നിങ്ങളുടെ സമയത്തെയും പ്രയത്നത്തെയും ബഹുമാനിക്കുന്ന എന്റെ രീതിയാണിത്. ലൈക്ക് ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് ഓരോ കമന്റും വായിക്കാനോ റീപോസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ പ്രൊഫൈല്‍ പരിശോധിക്കാനോ എനിക്ക് സമയമില്ല. അതുകൊണ്ട് ആഹ്ലാദകരമായ അഭിപ്രായമോ മുതിര്‍ന്നവരുടെ പ്രൊഫൈലോ എനിക്ക് താല്‍പ്പര്യമുള്ള അത്തരം ചിത്രം സൃഷ്ടിക്കേണ്ടതില്ല.
അതിനാല്‍ അഡള്‍ട്ട് പ്രൊഫൈലുകളോടും ഫ്ളാറ്ററിഗ് കമന്റുകളോടും എനിക്ക് താല്പര്യമുണ്ട് എന്നൊരു ഇമേജ് ക്രിയേറ്റ് ചെയ്യേണ്ടതില്ല. അത് മനസിലാക്കി മാന്യത കാണിക്കണം. നിങ്ങള്‍ എന്തെങ്കിലും അനാവശ്യമായി കണ്ടാല്‍ എന്നെ അറിയിക്കാം. ഞാന്‍ വേണ്ടത് ചെയ്തോളാം. ബഹുമാനം നല്‍കുക, ബഹുമാനം നേടുക. നല്ലൊരു ദിവസം ആശംസിക്കുന്നു...'' ഇങ്ങനെയാണ് സാധികയുടെ കുറിപ്പ് അവസാനിക്കുന്നത്.
സംവിധായകനായ അച്ഛന് ഡി വേണുഗോപാല്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലൂടെയാണ് സാധിക ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് മോഡലിംഗ് ചെയ്തു തുടങ്ങി. മോഡലിംഗിലൂടെയാണ് സാധിക ടെലിവിഷനിലേക്കും സിനിമയിലേക്കുമൊക്കെ എത്തുന്നത്. അഭിനയത്തില്‍ സജീവമാണെങ്കിലും തനിക്ക് മോഡലിംഗ് ആണ് കൂടുതലിഷ്ടം എന്നാണ് സാധിക പറയുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട് സാധിക.
പലപ്പോഴും സദാചാരവാദികളേയും അശ്ലീല കമന്റുകളേയുമൊക്കെ സാധികയും നേരിടാറുണ്ട്. തക്ക മറുപടി കൊടുത്താണ് താരം അതിനെതിരെ പ്രതികരിക്കാറുള്ളത്.