ഓസ്‌കര്‍ ചലച്ചിത്രപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇക്കുറി ഇന്ത്യയില്‍നിന്നുള്ള നാല് എന്‍ട്രികള്‍. ചെല്ലോ ഷോ (മികച്ച അന്താരാഷ്ട്ര ചലച്ചിത്രം), ആര്‍.ആര്‍.ആറിലെ 'നാട്ടു നാട്ടു' പാട്ട് (മികച്ചഗാനം), ഓള്‍ ദാറ്റ് ബ്രീത്ത്‌സ് (ഡോക്യുമെന്ററി ഫീച്ചര്‍), ദി എലിഫന്റ് വിസ്പറേഴ്‌സ് (ഡോക്യുമെന്ററി ഷോര്‍ട്ട്) എന്നിവയാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.
95 ആമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ആണ് നാല് എന്‍ട്രികള്‍ ഉള്ളത്. ആര്‍ ആര്‍ ആര്‍ ഗാനമായ നാട്ടുനാട്ടു എന്ന ഗാനമാണ് ഓസ്‌കാര്‍ അവാര്‍ഡിനുള്ള പരിഗണന പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. അതേസമയം മികച്ച ചിത്രം മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലും ചിത്രം മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇവയുടെ അവസാന പട്ടിക ഇതുവരെയും പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇവയില്‍ ഏതെങ്കിലും പട്ടികയില്‍ ചിത്രം ഇടം നേടുകയാണെങ്കില്‍ അതൊരു ചരിത്രമുഹൂര്‍ത്തം തന്നെയാണ്.
ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടം നേടിയിരിക്കുന്നത്.അതേസമയം സിനിമക പ്രേമികളില്‍ ആവേശം നിറച്ച് ഒപ്പം ദി ലാസ്റ്റ് ഫിലിം എന്ന ഷോയും ചുരുക്ക പ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ദി ലാസ്റ്റ് ഫിലിം ഷോ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യ്പ്പെട്ടിട്ടുളളത്.
81 ഗാനങ്ങളില്‍ നിന്ന് 15 ഗാനങ്ങളാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' എന്നതിലെ 'നത്തിംഗ് ഈസ് ലോസ്റ്റ്', 'ബ്ലാങ്ക് പാന്തര്‍: വക്കാണ്ട ഫോര്‍എവര്‍' എന്നതിലെ 'ലിഫ്റ്റ് മി അപ്പ്', 'ടോപ്പ് ഗണ്‍: മാവെറിക്ക്' എന്നതിലെ 'ഹോള്‍ഡ് മൈ ഹാന്‍ഡ്' എന്നിവയാണ് ഷോര്‍ട്ട് ലിസ്റ്റിലുളള മറ്റ് ഗാനങ്ങള്‍.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് 2023 ലെ ഓസ്‌കാറുകള്‍ക്കുള്ള 10 വിഭാഗങ്ങളിലേക്കുളള ഷോര്‍ട്ട്‌ലിസ്റ്റുകള്‍ അനാച്ഛാദനം ചെയ്തതിരിക്കുന്നത്. അവാര്‍ഡുകള്‍ക്കായുളള നാമനിര്‍ദേശ വോട്ടെടുപ്പ് ജനുവരി 12 മുതല്‍ 17 വരെ നടക്കും. നാമനിര്‍ദേശങ്ങള്‍ ജനുവരി 24 ന് പ്രഖ്യാപിക്കും. മാര്‍ച്ച് 12 ന് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാകും 95-ാമത് അക്കാദമി അവാര്‍ഡ് ദാനച്ചടങ്ങുകള്‍ നടക്കുക.
എന്നാല്‍ ആര്‍ ആര്‍ ആര്‍ ചിത്രം അതുല്യ നിമിഷം കൈവരിച്ചപ്പോള്‍ അഭിമാനനേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ രാംചരന്‍.സന്തോഷത്തില്‍ പങ്കുചേര്‍ന്ന് താരം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്.
മൊത്തം ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഇത് ചരിത്രം മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായി ഉള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണം.
ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം ചിത്രത്തിന് റിലീസിന് മുമ്പ് തന്നെ ഹിറ്റായിരുന്നു. വളരെ പെട്ടെന്നാണ് ഗാനം ആരാധകര്‍ ഏറ്റെടുത്തതും വൈറലായതും. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിനെ വഴികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.