മമ്മൂട്ടിയുമായി അന്യഭാഷയിലെ നടന്മാരെ താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ് താരം ആര്‍ജെ ബാലാജിയുടെ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നുള്ള സംവിധായകര്‍ ഫിലിം കമ്പനിയുടെ ഡയറക്ടേഴ്സ് അഡ്ഡയില്‍ പങ്കെടുത്തിരുന്നു.
നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇന്ത്യന്‍ സിനിമയില്‍ തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായി അന്യഭാഷയിലെ നടന്മാരെ താരതമ്യം ചെയ്തുകൊണ്ടുള്ള തമിഴ് താരം ആര്‍ജെ ബാലാജിയുടെ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ പല ഭാഷകളില്‍ നിന്നുള്ള സംവിധായകര്‍ ഫിലിം കമ്പനിയുടെ ഡയറക്ടേഴ്സ് അഡ്ഡയില്‍ പങ്കെടുത്തിരുന്നു. ജയിലറിന്റെ സംവിധായകന്‍ നെല്‍സണും കാതലിന്റെ സംവിധായകന്‍ ജിയോ ബേബിയും ഉണ്ടായിരുന്നു.
ഒരു സംവാദത്തിനിടെ ജയിലറിലെ രജനികാന്തിന്റെ ലുക്ക് തീരുമാനിച്ചതിനെ റിസ്‌കിനെ പറ്റി നെല്‍സണ്‍ സംസാരിച്ചിരുന്നുവെന്നും സിനിമാമേഖലയില്‍ തന്നെയുള്ളവര്‍ രജനികാന്തിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ നര പാടില്ലെന്ന് തന്നോട് പറഞ്ഞതായി നെല്‍സണ്‍ പറഞ്ഞിരുന്നുവെന്ന് ബാലാജി പറയുന്നു.
ഇക്കാര്യം പറയുമ്പോള്‍ നെല്‍സന്റെ അടുത്ത് ജിയോ ബേബി ഉണ്ടായിരുന്നു. 72 വയസ്സുള്ള മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ച സംവിധായകനാണെന്നും ഒരു ഭാഗത്ത് നര നോക്കുമ്പോള്‍ മറ്റേ ഭാഗത്ത് കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയായിരുന്നുവെന്നും ബാലാജി പറയുന്നു.
അതേസമയം, ജയിലര്‍ എന്ന ചിത്രം തമിഴ് സിനിമയിലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ വന്‍വിജയമായിരുന്നു. മമ്മൂട്ടി അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ചിത്രമായിരുന്നു കാതല്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു കാതലിലേത്.