വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍: ഇളയരാജയുടെ ഈണത്തില്‍ വിടുതലൈ 2 ലെ ഗാനം റിലീസായി

Malayalilife
 വേറിട്ട ഗെറ്റപ്പില്‍ മഞ്ജു വാര്യര്‍: ഇളയരാജയുടെ ഈണത്തില്‍ വിടുതലൈ 2 ലെ ഗാനം റിലീസായി

ലോമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന വിടുതലൈ 2 . ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ . ഇളയരാജ സംഗീതം നല്‍കിയ 'ദിനം ദിനമും' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത് .ഇളയരാജയും അനന്യ ഭട്ടും ചേര്‍ത്ത് ആലപിച്ച ?ഗാനത്തിന് വരികള്‍ എഴുതിയതും ഇളയരാജയാണ്.

വ്യത്യസ്ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെ പാട്ടില്‍ കാണാനാകും. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിലൂടെ പറഞ്ഞിരിക്കുന്നത്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ട്, 2024 ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തും. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം ഇളയരാജയാണ്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. ഡി ഓ പി : ആര്‍. വേല്‍രാജ്, കലാസംവിധാനം : ജാക്കി, എഡിറ്റര്‍ : രാമര്‍ , കോസ്റ്റ്യൂം ഡിസൈനര്‍ : ഉത്തര മേനോന്‍, സ്റ്റണ്ട്‌സ് : പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍ : ടി. ഉദയകുമാര്‍, വി എഫ് എക്‌സ് : ആര്‍ ഹരിഹരസുദന്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more topics: # വിടുതലൈ 2
Dhinam Dhinamum Viduthalai 2 Vijay Sethupathi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES