Latest News

ഡിവോഴ്‌സിന് ശേഷം റിമി ടോമി ഇങ്ങനെയാണ്..!! ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍..! കാരണം എന്താണെന്ന് അറിയുമോ?

Malayalilife
 ഡിവോഴ്‌സിന് ശേഷം റിമി ടോമി ഇങ്ങനെയാണ്..!! ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍..! കാരണം എന്താണെന്ന് അറിയുമോ?

റോയിസ് കിഴക്കൂടനുമായിട്ടുള്ള 11 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം റിമി ടോമി വിവാഹമോചിതയാകുന്നത് ഏറെ വാര്‍ത്തായായിരുന്നു. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്ന പ്രതികരണം നടത്താന്‍ റിമി തയ്യാറായിട്ടില്ലായിരുന്നു. വിവാഹമോചനം നേടിയോ എന്ന കാര്യത്തില്‍ ആശങ്കകള്‍ തുടരുമ്പോള്‍ ഇതിന് മറുപടി നല്‍കുന്ന ചിത്രവുമായിട്ടാണ് റിമി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച റിമിയുടെ ചിത്രമാണ് ഇതിന് സൂചന നല്‍കുന്നത്. 

വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത് മുതല്‍ റിമി ടോമിയുടെ പ്രതികരണം എന്ത് എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിച്ചതേറെയും. എന്നാല്‍ ഇതിന് താരം മറുപടി ഒന്നും നല്‍കിയില്ല. റോയ്‌സിന്റെ അടുത്ത ചില സുഹൃത്തുകളുടെ വെളിപ്പെടുത്തല്‍ മാത്രമാണ് പുറത്തുവന്നത്. വിവാഹമോചനവാര്‍ത്ത വന്ന് ദിവസങ്ങളോളം താരം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. നടി കവിയൂര്‍ പൊന്നമ്മക്കൊപ്പം റിമി നില്‍ക്കുന്നതും മറ്റൊരു സിംഗിള്‍ ചിത്രവുമാണ് റിമി പങ്കുവച്ചത്. ഇപ്പോള്‍ ഈ ചിത്രം വിവാഹമോചന വാര്‍ത്തയ്ക്കുള്ള റിമിയുടെ മറുപടിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പം സന്തോഷവതിയായിട്ടാണ് റിമിയുള്ളത്. മറ്റൊരു ചിത്രത്തില്‍ താലിമാല ഇടാതെയുള്ള റിമിയെയാണ് കാണാന്‍ സാധിക്കുക. ഇത് താന്‍ വിവാഹമോചിതയായതിന്റെ സൂചനയായിട്ടാണ് റിമി പങ്കുവച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ പല പരിപാടികളിലും റിമി താലി പോയിട്ട് മാല പോലും ഇടാറില്ലെന്നതാണ് സത്യം.

 

റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഗായികയായി എത്തിയ റിമി നടിയായും, ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിമി കഴിഞ്ഞ ഒരു വര്‍ഷമായി റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നുമാണ് റോയിസ് കിഴക്കൂടന്‍ സുഹൃത്തുകളോട് പറഞ്ഞത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് ഇവരോട് സൂചിപ്പിച്ചിരുന്നു. അതേസമയം വേര്‍പിരിയുമ്പോഴും രണ്ടുപേര്‍ക്കുമിടയില്‍ യാതൊരുവിധ സാമ്പത്തിക തര്‍ക്കങ്ങളുമില്ല. റിമിക്ക് ഡിവോഴ്‌സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്‌സ് നടന്നതെന്നും റോയിസ് വെളിപ്പെടുത്തുന്നു.

അവള്‍ ഇന്നുപറഞ്ഞതല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റിപ്പറയുന്നതില്‍ റിമിക്ക് യാതൊരുവിധ മനസാക്ഷിക്കുത്തും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ റിമി തനിക്കെതിരേയും ആരോപണങ്ങള്‍ നിരത്തിവയ്ക്കാമെന്നാണ് റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.

Read more topics: # rimi tomi new pic
rimi tomi new pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES