Latest News

ചുവന്ന ബിക്കിനിയില്‍ കയാക്കിങ് നടത്തുന്ന ഹോട്ട് ചിത്രങ്ങള്‍ പങ്ക് വച്ച് റിമ കല്ലിങ്കല്‍; ആഷിക് അബു കയറൂരി വിട്ടതാണോ? എന്ന ചോദ്യവുമായി വിമര്‍ശകര്‍; റിമ ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റ് മഴ

Malayalilife
ചുവന്ന ബിക്കിനിയില്‍ കയാക്കിങ് നടത്തുന്ന ഹോട്ട് ചിത്രങ്ങള്‍ പങ്ക് വച്ച് റിമ കല്ലിങ്കല്‍; ആഷിക് അബു കയറൂരി വിട്ടതാണോ? എന്ന ചോദ്യവുമായി വിമര്‍ശകര്‍; റിമ ചിത്രം പങ്കുവച്ചതിന് പിന്നാലെ കമന്റ് മഴ

ടിയും നര്‍ത്തകിയും പ്രൊഡ്യൂസറുമാണ് റിമ കല്ലിങ്കല്‍. തന്റെ നിലപാടുകള്‍ എവിടെയും തുറന്നു പറയാന്‍ ഒരു മടിയുമില്ലാത്ത നടി കൂടെയാണ് റിമ. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ റിമയെക്കുറിച്ചുള്ള ചില ട്രോളുകള്‍ വൈറലായിരുന്നു. സദാചാര ചിന്താഗതികള്‍ക്കെതിരെ പല പ്രസ്താവനകളും നടത്തിയ റിമ ഒരു കാലത്ത് വളരെ അധികം ശ്രദ്ധനേടിയിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ റിമ പങ്കുവെച്ച ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് റിമ പങ്കുവെച്ചത്. ബീച്ചില്‍ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണ് ഇത്. സ്‌റ്റൈലിഷ് കൂളിംഗ് ഗ്ലാസും റെഡും വൈറ്റും ചേര്‍ന്ന ഹെഡ് ബാന്‍ഡും താരം ധരിച്ചിട്ടുണ്ട്

അര്‍ച്ചന കവി, സാധിക വേണുഗോപാല്‍, റിമി ടോമി, ശോഭ വിശ്വനാഥ് തുടങ്ങിയ താരങ്ങള്‍ റിമയുടെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ക്ക് ഒരുപാട് നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്. 'സിനിമകള്‍ കുറഞ്ഞതു കൊണ്ടാണോ', 'ആഷിക് അബു കയറൂരി വിട്ടതാണോ' എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെയും മാലിദ്വീപിനെ അവധിക്കാല ചിത്രങ്ങള്‍ റിമ പങ്കുവച്ചിരുന്നു. അതേസമയം, 'നീല വെളിച്ചം' ആണ് റിമയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആഷിക് അബുവാണ് ഇത് സംവിധാനം ചെയ്തത്.

മിസ് കേരള മത്സരത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് റിമ കല്ലിങ്കല്‍. തുടക്കം മുതലേ റിമ ചെയ്യുന്ന ഓരോ കഥാപാത്രത്തിനും അതിന്റേതായ വ്യത്യസ്തത ഉണ്ടായിരുന്നു. ഋതു, റാണി പദ്മിനി, ഹസ്ബന്റ്സ് ഇന്‍ ഗോവ, നിദ്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെയാണ് റിമ അവതരിപ്പിച്ചത്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

Read more topics: # റിമ
rima kallingal viral photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക