Latest News

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം പകര്‍ത്തുന്ന യുവാവ്; തിയറ്റര്‍- എ മിത്ത് ഓഫ് റിയാലിറ്റി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

Malayalilife
 തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം പകര്‍ത്തുന്ന യുവാവ്;  തിയറ്റര്‍- എ മിത്ത് ഓഫ് റിയാലിറ്റി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ന്താരാഷ്ട്ര- ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ 'ബിരിയാണി' എന്ന ചിത്രത്തിനു ശേഷംറിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന
'തിയറ്റര്‍- എ മിത്ത് ഓഫ് റിയാലിറ്റി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
 അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പ്,വി.എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച 'തെക്ക് വടക്ക്' സിനിമയ്ക്കു ശേഷം അന്‍ജന-വാര്‍സ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വര്‍ക്കലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി.

തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകര്‍ത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിട്ടുള്ളത്.''ഇന്നത്തെ  ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം''- സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞു.
''വൈറല്‍ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ 'തിയറ്റര്‍' സിനിമ ജനങ്ങളില്‍ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകള്‍ ലോകോത്തര ഫെസ്റ്റിവെല്‍ വേദികളില്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം''- നിര്‍മ്മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു.

'അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് കണ്ടെത്തി 'തിയറ്റര്‍' സിനിമയില്‍ അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം''- നിര്‍മ്മാതാവ് വി.എ ശ്രീകുമാര്‍ പറഞ്ഞു.
കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുര്‌സ്‌ക്കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങിയവ നേടിക്കൊടുത്ത സജിന്‍ ബാബുവിന്റെ 'ബിരിയാണി'സിനിമ ലോക ശ്രദ്ധ ഏറെ നേടിയിരുന്നു. ലോകത്തെമ്പാടുമായി 150 ലധികം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ സംവിധാനത്തിന് ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ  45 ലേറെ പുരസ്‌ക്കാരങ്ങള്‍ നേടി. ബിരിയാണിക്കു ശേഷം സജിന്‍ ബാബു രചിച്ച് സംവിധാനം ചെയ്യുന്ന 'തിയറ്റര്‍' തിയറ്റര്‍ റിലീസിലൂടെയാണ് പ്രേക്ഷകരില്‍ എത്തുന്നത്. 

സരസ ബാലുശ്ശേരി, ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

എഡിറ്റിങ്-അപ്പു എന്‍ ഭട്ടതിരി,സിങ്ക് സൗണ്ട്- ഹരികുമാര്‍ മാധവന്‍ നായര്‍,മ്യൂസിക്-സയീദ് അബ്ബാസ്,ആര്‍ട്ട്-സജി ജോസഫ്,കോസ്റ്റ്യും- ഗായത്രി കിഷോര്‍, വിഎഫ്എക്‌സ്- പ്രശാന്ത് കെ നായര്‍, പ്രോസ്‌തെറ്റിക് & മേക്കപ്പ്-സേതു ശിവാനന്ദന്‍-ആശ് അഷ്‌റഫ്,ലൈന്‍ പ്രൊഡ്യൂസര്‍-സുഭാഷ് ഉണ്ണി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-അജിത്ത് സാഗര്‍,ഡിസൈന്‍- പുഷ് 360,സ്റ്റില്‍സ്-ജിതേഷ് കടയ്ക്കല്‍,നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ 'അസ്തമയം വരെ' (Unto the Dusk), 'അയാള്‍ ശശി' എന്നീ സിനിമകളും സജിന്‍ ബാബു രചിച്ച് സംവിധാനം ചെയ്തതാണ്.
പി ആര്‍ ഒ-എ എസ് ദിനേശ്.

rima kallingal movie theatre first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES