Latest News

കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി; ഒപ്പം'ജയ് മാതാ ദി 'എന്ന പ്രാര്‍ത്ഥനയും; വൈറലായി രണ്‍ബീറിന്റെ ക്രിസ്മസ് ആഘോഷം 

Malayalilife
കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി; ഒപ്പം'ജയ് മാതാ ദി 'എന്ന പ്രാര്‍ത്ഥനയും; വൈറലായി രണ്‍ബീറിന്റെ ക്രിസ്മസ് ആഘോഷം 

നിരവധി ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷിക്കുന്ന രണ്‍ബിര്‍ കപൂറിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കപൂര്‍ ഫാമിലിക്കൊപ്പമാണ് രണ്‍ബിറും ആലിയ ഭട്ടും ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്.

ക്രിസ്മസ് കേക്ക് മുറിച്ചപ്പോള്‍ രണ്‍ബിര്‍ പ്രാര്‍ത്ഥിച്ചതാണ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. കേക്കില്‍ അല്‍പ്പം മദ്യം ഒഴിച്ച ശേഷം തീകൊളുത്തുന്ന രണ്‍ബിറിനെ വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ 'ജയ് മാതാ ദി' എന്നാണ് രണ്‍ബിര്‍ പറയുന്നത്.

കേക്ക് കട്ട് ചെയ്യുമ്പോള്‍ ജയ് മാതാ ദി എന്ന് പറയുന്നതിലെ ലോജിക് എന്താണ് എന്ന്, പൂജാ ചടങ്ങുകളാണോ നടക്കുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് രണ്‍ബിറിനെതിരെ ട്രോളുകള്‍ എത്തുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മകള്‍ റാഹയുടെ മുഖം രണ്‍ബിറും ആലിയയും ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

നീല കണ്ണുകളുള്ള കുഞ്ഞ് റാഹ വെള്ളയുടുപ്പും ചുവപ്പ് ഷൂവും ധരിച്ചാണ് ക്രിസ്മസ് പാര്‍ട്ടിക്ക് എത്തിയത്. ഞായറാഴ്ച രാത്രി മഹേഷ് ഭട്ടിന്റെ വീട്ടില്‍ ആലിയയും രണ്‍ബീറും ക്രിസ്മസ് തലേന്ന് അത്താഴവിരുന്നില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു റാഹയെ താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്.

ranbirkapoor blows the christmas cake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക