Latest News

നിങ്ങള്‍ ജീവിതത്തെ ഒന്നായി തോന്നിപ്പിക്കും..കുടുംബചിത്രങ്ങളുമായി രണ്‍ബീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലിയ ഭട്ട്; ജന്മദിനത്തില്‍ സംരംഭകത്വ ലോകത്തേക്ക് ചുവടുവെച്ച് നടനും

Malayalilife
 നിങ്ങള്‍ ജീവിതത്തെ ഒന്നായി തോന്നിപ്പിക്കും..കുടുംബചിത്രങ്ങളുമായി രണ്‍ബീറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലിയ ഭട്ട്; ജന്മദിനത്തില്‍ സംരംഭകത്വ ലോകത്തേക്ക് ചുവടുവെച്ച് നടനും

ബോളിവുഡിലെ ഏറ്റവും വലിയ താര കുടുംബത്തിലെ അംഗം. ഇന്ന് കപൂര്‍ കുടുംബത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍. താരം എന്നതിനപ്പുറം മികച്ച അഭിനേതാവ് എന്ന നിലയിലാണ് രണ്‍ബീര്‍ സിനിമാപ്രേമികളുടെ മനം കവര്‍ന്നിട്ടുള്ളത്. താരത്തിന്റെ 42-ാം ജന്മദിനമാണിന്ന്. രണ്‍ബീറിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട ആലിയ ഭട്ട് പങ്കിട്ട കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്. ഇതുവരെ ആരാധകര്‍ കാണാത്ത ചില കുടുംബചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ആലിയ.

ചിലപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് ഭീമാകാരമായൊരു ആലിംഗനം മാത്രമാണ്. നിങ്ങള്‍ ജീവിതത്തെ ഒന്നായി തോന്നിപ്പിക്കും. ഹാപ്പി ബര്‍ത്ത്‌ഡേ ബേബി,' എന്നാണ് ആലിയ കുറിച്ചത്.

ആലിയയ്ക്കൊപ്പം രണ്‍ബീറിന്റെ സുഹൃത്തുക്കളും ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. രണ്‍ബീറിന്റെ അമ്മ നടി നീതു കപൂറും മകന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'ജന്മദിനാശംസകള്‍... എന്റെ സന്തോഷം, എന്റെ അഭിമാനം, എന്റെ പ്യുവര്‍ സോള്‍, നീ ആഗ്രഹിക്കുന്നതെന്തും നിനക്ക് എല്ലായ്‌പ്പോഴും സമൃദ്ധമായി ലഭിക്കട്ടെ ,' നീതു കപൂര്‍ കുറിച്ചു. 

രണ്‍ബീറിന്റെ സഹോദരി റിദ്ധിമ കപൂര്‍ സാഹ്നിയും രണ്‍ബീറിനൊപ്പമുള്ള ത്രോബാക്ക് ചിത്രങ്ങളും വീഡിയോയും പങ്കിട്ടുണ്ട്. സന്ദീപ് റെഡ്ഡി വംഗയുടെ ആനിമല്‍ എന്ന ചിത്രത്തിലാണ് രണ്‍ബീര്‍ കപൂര്‍ അവസാനമായി അഭിനയിച്ചത്. നിതേഷ് തിവാരിയുടെ രാമായണത്തിലും സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍ എന്ന ചിത്രത്തിലുമാണ് അടുത്തതായി അഭിനയിക്കുന്നത്.

സംരംഭകത്വ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. തന്റെ 42-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് രണ്‍ബീര്‍ പുതിയ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. ീറ്റ് ദി ഫൗണ്ടര്‍, ആള് സോഷ്യല്‍ മീഡിയയില്ല,' എന്ന അടിക്കുറിപ്പോടെയാണ് ബ്രാന്‍ഡിന്റെ പരസ്യം അനാച്ഛാദം ചെയ്യപ്പെട്ടത്. വീഡിയോയില്‍ രണ്‍ബീര്‍ പുല്‍ത്തകിടിയില്‍ ഉറങ്ങുന്നതും ആകാശത്തേക്ക് നോക്കുന്നതും ബ്രാന്‍ഡിന്റെ ലോഗോയും കാണാം.

ranbir birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക