മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. ഹാസ്യപ്രാധാന്യമുളള വേഷങ്ങളില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്ക് വളരെ വേഗത്തിലാണ് താരം ചേക്കേറിയത്. ഏത് തരം വേഷം വേഷം ഈ നടനില്‍ ഭദ്രമാണെന്ന് മലയാളികള്‍ മനസ്സിലാക്കുകയായിരുന്നു. രമേഷ് പിഷാരടിയും സലീംകുമാറും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ സലീംകുമാറിന്റെ നോര്‍ത്ത് പറവൂരിലെ വീടിനെക്കുറിച്ചുള്ള രസകരമായൊരു കഥ പങ്കു വയ്ക്കുകയാണ് രമേഷ് പിഷാരടി.
'തന്റെ നാട്ടില്‍ സാമാന്യം നല്ലൊരു വീട് വയ്ക്കാന്‍ സലീമേട്ടന്‍ തീരുമാനിച്ചു. അങ്ങനെ സ്ഥലം വാങ്ങി അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം കണക്കാക്കി ഒരു പ്ലാന്‍ വരച്ചു. സാമാന്യം നല്ല രണ്ടുനില വീട്. പണി തുടങ്ങി പകുതിയായപ്പോള്‍ സലീമേട്ടന്റെ ബാല്യകാല സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഒരാള്‍ വലിയൊരു പ്രശ്‌നം ചൂണ്ടിക്കാട്ടി. പുതിയ വീടിന് അല്‍പം അടുത്തായി ഒരു അമ്പലമുണ്ട്. സാധാരണ ഗതിയില്‍ അമ്ബലങ്ങളുടെ തൊട്ടടുത്തായി ആരും രണ്ടു നില വീട് വയ്ക്കാറില്ല. കാരണം അമ്ബലത്തേക്കാള്‍ പൊക്കം വീടിന് വന്നാല്‍ അത് ദൈവത്തിന് ഇഷ്ടപ്പെടില്ലത്രേ. ഇങ്ങനെയൊരു നിയമം തുടക്കത്തിലെ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാം. ഇതിപ്പോള്‍ പണി പകുതിയായി.
അഭ്യുദയകാംക്ഷി എല്ലാ ദിവസവും വന്ന് രണ്ടാം നില പൊട്ടിക്കുന്നതിനെപ്പറ്റി ക്രിയാത്മകമായ ഉപദേശങ്ങള്‍ കൊടുക്കയും ചെയ്യും.'നമുക്ക് ഈ വീട് വല്യ അന്യമതസ്ഥനും മറിച്ച് വിറ്റാലോ ? അന്യമതസ്ഥരെ ശിക്ഷിക്കാന്‍ നമ്മുടെ ദൈവങ്ങള്‍ക്ക് അധികാരമില്ല അഥവാ അങ്ങനെ സംഭവിച്ചാലും അവരെ രക്ഷിക്കാന്‍ അവരുടെ ദൈവമുണ്ട്. നിന്നെ രക്ഷിക്കാന്‍ ആരുണ്ട് ഒന്നൂടെ ആലോചിച്ച് നോക്കു'. കൂട്ടുകാരന്റെ ഈ വാക്കുകള്‍ കേട്ട് സലീമേട്ടന്‍ പറഞ്ഞു. എന്തെങ്കിലും ദോഷമുണ്ടെങ്കില്‍ അത് മറ്റൊരാളുടെ തലയില്‍ കെട്ടി വയ്ക്കുന്നത് ശരിയല്ല. ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന ദൈവത്തിന് ഒരു പാവം സലിം കുമാര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ട് രണ്ടു നില വീട് വയ്ക്കുന്നതിന് ഈഗോ വരേണ്ട ആവശ്യമില്ല. ദൈവത്തിന് എന്നെ അറിയാം'.