രജനികാന്ത് ചിത്രം തലൈവര്‍ 170യുടെ ഏറ്റവും വലിയ അപ്പ്ഡേറ്റ് പുറത്തുവരുകയാണ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവര്‍ 170. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.
അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്ന ചിത്രങ്ങള്‍ക്ക് ശേഷം 32 വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പര്‍ മെഗാതാരങ്ങള്‍ ഒന്നിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും ആളിക്കത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തില്‍ മൊയ്ദീന്‍ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പില്‍ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
ചുവന്ന തൊപ്പിയും കുര്‍ത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററില്‍ കാണുന്നത്. താടിയും മുടിയും മീശയും സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും. ഒരു കലാപത്തിനിടയില്‍ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റര്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അര്‍ധരാത്രിയോടെയാണ് പോസ്റ്റര്‍ പുറത്ത് വന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം - എ ആര്‍ റഹ്മാന്‍, ഛായാഗ്രഹണം - വിഷ്ണു രംഗസാമി, എഡിറ്റര്‍ - പ്രവീണ് ഭാസ്‌കര്‍