നവാഗതനായ ഉബൈനിസംവിധാനം ചെയ്യുന്ന റാഹേല്‍മകന്‍ കോര എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടില്‍ പൂര്‍ത്തിയായി എസ്.കെ.ജി.ഫിലിംസിന്റെ ബാനറില്‍ ഷാജി കെ.ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ലിയോ തദേവൂസ്, വിനയന്‍, ടോം ഇമ്മട്ടി, ബിനു.S,ഒമര്‍ ലുലു, നജീം കോയഎന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്
പി.എസ്.സി.പരീക്ഷ യെഴുതി ,കെ.എസ്..ആര്‍.ടി.സി.കണ്ടക്ടറായി പാലായില്‍ നിന്നും അലപ്പുഴ ഡിപ്പോയില്‍ ജോലി ലഭിക്കുന്ന കോര എന്ന യുവാവിന്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന കണ്ടക്ടര്‍ പോസ്റ്റില്‍ എം .പാനലില്‍ക്കൂടി നിയമിതയായ ഗൗതമി എന്ന പെണ്‍കുട്ടിയുടേയും കഥയാണ് കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ നര്‍മ്മത്തിന് മുന്‍തൂക്കം നല്കി കുടുoബ പ്രേക്ഷകരിലേക്ക് ഉബൈനി അവതരിപ്പിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയനായ നടന്‍ ആന്‍സണ്‍ പോളാണ് ഈ ചിത്രത്തിലെ നായകനായ കോരയെ അവതരിപ്പിക്കുന്നത്.പൂമരം, ഹാപ്പി സര്‍ദാര്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മെറിന്‍ ഫിലിപ്പ് ഗൗതമിയേയും അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായറാഹേലിനെ അവതരിപ്പിക്കുന്നത് സ്മിനു സിജോ യാണ്.ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൂടിയാണ് റാഹേല്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോലും റാഹേലിന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്.റാഹേലും മകന്‍ കോരയും - അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സ്മിനു സിജോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കഥാപാത്രം കൂടിയായിരിക്കും ഈ ചിത്രത്തിലെ റാഹേല്‍.
അല്‍ത്താഫ് സലിം, മനു പിള്ള ,വിജയകുമാര്‍, മുന്‍ഷി രഞ്ജിത്ത്, മധുപുന്നപ്ര, പവിത്രന്‍,കോട്ടയം പുരുഷന്‍, കോബ്രാ രാജേഷ്, റഫീഖ്, ശിവന്‍ അയോദ്ധ്യാ ,ഹൈദരാലി, ബേബി എടത്വ ഷാജി.കെ.ജോര്‍ജ് ,ജോമോന്‍ എടത്വ അര്‍ണവ് വിഷ്ണു ,ജോപ്പന്‍ മുറിയായിക്കല്‍, രശ്മി അനില്‍ ,മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത കഥാകൃത്ത് ബേബി എടത്വാ യാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
ഹരിനാരായണന്‍ ,മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്ന് മൃദുല വാര്യര്‍, നിത്യാ മാമന്‍,സിയാഉല്‍ ഹഖ്,അരവിന്ദ് നായര്‍, അഭിലാഷ്,വൈഗാലക്ഷ്മി എന്നിവര്‍ പാടിയിരിക്കുന്നു.
ഷിജി ജയദേവനാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ് - അബു താഹിര്‍ .
കലാസംവിധാനം - വിനേഷ് കണ്ണന്‍:
കോസ്റ്റ്യം -ഡിസൈന്‍ - ഗോകുല്‍.കെ.മുരളി.
വിപിന്‍ദാസ്.
മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി .
നിശ്ചല ഛായാ ഗ്രഹണം - അജേഷ് ആവണി,
ഡിസൈന്‍സ്-യെല്ലോ ടൂത്ത്,
ഡി ഐ - വിസ്ത ഒബ്‌സ്‌ക്യൂറ
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ജോമോന്‍ എടത്വ ,ഹരീന്ദ്രനാഥ്,ശ്രീജിത്ത് നന്ദന്‍.
ഫിനാന്‍സ് കണ്‍ട്രോളര്‍-ഷെബിന്‍ ചാക്കോ
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ഹരീഷ് കോട്ട വട്ടം., നസ്‌റുദ്ദീന്‍ പയ്യന്നൂര്‍:
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ദിലീപ് ചാമക്കാല .
കൈനകരി ,ചമ്പക്കുളം, കഞ്ഞിപ്പാടം,നെടുമുടി,കാക്കാഴം, ആലപ്പുഴ
എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി ഉടന്‍ തന്നെ തിയേറ്റര്‍ റിലീസിലൂടെ പ്രേക്ഷരിലേക്കെത്തും.
വാഴൂര്‍ ജോസ്.