മമ്മൂക്ക നായകനായ മാമാങ്കം മികച്ച വിജയ് നേടിയ ചിത്രമായിരുന്നു.ഇപ്പോഴും ചില തീയേറ്ററുകളിലും ചിത്രം ഓടിക്കൊണ്ടിരിക്കുന്നു.ചിത്രത്തിന്റെ കളക്ഷനും സിനിമ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.ഇപ്പോളിതാ ചിത്രത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പരാര്ത്ഥിച്ചവര്ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. അതേസമയം സിനിമയുടെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്പ്പന്മാരോട് പുച്ഛം മാത്രമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
മാമാങ്കം സിനിമയെ ഡീ ഗ്രേഡ് ചെയ്തവര്‍ക്ക് മറുപടിയും പോസ്റ്റിലൂടെ നിര്‍മ്മാതാവ് നല്‍കുന്നുണ്ട്. സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പിന്നിലെന്നത് പച്ചയായ സത്യംമാണെന്നും, പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷനായിരുന്നു ഡീ ഗ്രേഡിംഗിന് പിന്നിലെന്നും വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി....ഇപ്പോഴും ചില തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു.
സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്...പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്.
സിനിമയുടെ യഥാര്‍ഥ ബജറ്റ് എത്രയാണെന്നോ, പ്രി സെയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയില്‍സ് കൂടി എന്ത് കിട്ടിയെന്നോ, യഥാര്‍ഥ വേള്‍ഡ് വൈഡ് കലക്ഷന്‍ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്പ്പന്മാരോട് പുച്ഛം മാത്രം..
ദൈവനാമം പറഞ്ഞ് ,പുറകില്‍ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും...മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഫാന്‍സ് കാരോടും, പലരീതിയിലും പിന്തുണട്ട നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരിക്കുന്നു..അടുത്ത സിനിമയുമായി ഉടനെ!