Latest News

ലിസ്റ്റിന് പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും; മാമാങ്കം നിര്‍മ്മാതാല് ഗാരേജിലെത്തിച്ചത് രണ്ടര കോടിയുടെ എസ് യുവി; മലയാള സിനിമയിലെ താരമായി ആഡംബര വാഹനം മാറുമ്പോള്‍

Malayalilife
ലിസ്റ്റിന് പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും; മാമാങ്കം നിര്‍മ്മാതാല് ഗാരേജിലെത്തിച്ചത് രണ്ടര കോടിയുടെ എസ് യുവി; മലയാള സിനിമയിലെ താരമായി ആഡംബര വാഹനം മാറുമ്പോള്‍

ലയാള സിനിമയിലെ ഇപ്പോഴത്തെ പുത്തന്‍ താരം റേഞ്ച് റോവറാണ്. കാരണം മലയാള സിനിമയിലെ നിരവധി പേരാണ് ഈ ആഡംബര വാഹനം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നടന്‍ ടൊവിനോ തോമസും അടുത്തിടെ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോളിതാ മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും ഇഷ്ട വാഹനം ഗാരേജിലെത്തിച്ചിരിക്കുകയാണ്.

കുടുംബത്തോടൊപ്പമെത്തിയാണ് വേണു പുതിയ കാറിന്റെ ഡെലിവറി സ്വീകരിച്ചത്. ടോവിനോയും ലിസ്റ്റിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടാണ് വാങ്ങിയതെങ്കില്‍ വേണു കുന്നപ്പിള്ളി റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്സ് പതിപ്പാണ് സ്വന്തമാക്കിയത്. ഏകദേശം 2.66 കോടി രൂപയാണ് എക്സ്ഷോറൂം വില.

 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, 258 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട് ഈ ലോങ് വീല്‍ ബെയ്‌സാ. നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.3 സെക്കന്‍ഡ് മാത്രമാണ് വാഹനത്തിന് വേണ്ടത്. എസ്‌യുവിയുടെ ഉയര്‍ന്ന വേഗം 234 കിലോമീറ്ററാണ്.

വാഹനം കേരളത്തിലെ ആദ്യ റേഞ്ച് റോവര്‍ ലോങ് വീല്‍ബെയ്സാണ്. വൈറ്റ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ പെയിന്‍ില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വാഹനമാണ് വേണു കുന്നപ്പിള്ളിയുടേത്. ചെറിയ വലിയ സ്വപ്ന സാക്ഷാത്കാരങ്ങള്‍ എന്ന കുറിപ്പിനൊപ്പം പുതിയ കാര്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 2018, മാളികപ്പുറം, ചാവേര്‍ എന്നീ സിനിമകളാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന പുതിയ സിനിമകള്‍.

രണ്ട് ദിവസം മുന്‍പാണ് റേഞ്ച് റോവര്‍ സ്വന്തമാക്കിയ വിവരം ലിസ്റ്റില്‍ ആരാധകരെ അറിയിച്ചത്. 'ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു...അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു  സന്തോഷം  കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി  എത്തിയിരിക്കുന്നു...കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി', എന്നായിരുന്നു സന്തോഷം പങ്കിട്ട് കൊണ്ടുള്ള ലിസ്റ്റിന്റെ വാക്കുകള്‍. ഒപ്പം നടന്‍ പൃഥ്വിരാജിനും ലിസ്റ്റിന്‍ നന്ദി അറിയിച്ചിരുന്നു. 

ഒരു പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഇന്ത്യയിലേക്ക് വരുന്നത്. 350 bhp പവറില്‍ പരമാവധി 700 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ D350 ഡീസല്‍ എഞ്ചിനാണ് ഇതില്‍ ആദ്യം വരുന്നത്. 400 bhp കരുത്തില്‍ 550 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന 3 ലിറ്റര്‍ P400 പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ 4WD, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കുന്നുണ്ട്.റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഇന്ത്യയില്‍ ഒരു കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് (CBU) ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അത് കാറിന്റെ വിലയിലും കൃത്യമായി പ്രതിഫലിക്കും. ഇന്ത്യയില്‍ ഒരു പുതിയ 2023 റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് വാങ്ങാന്‍ 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ (എക്സ് ഷോറൂം) വരെ വില നല്‍കണം.

മൂന്നാം തലമുറ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഈ വര്‍ഷം ആദ്യം തന്നെ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഡിസംബര്‍ 12-ന് മാത്രമാണ് ആഢംബര കാറിന്റെ ഡെലിവറി അവര്‍ ആരംഭിച്ചത്. 2023 റോഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കുന്ന ആദ്യത്തെ ഉപഭോക്താവായിരുന്ന നടന്‍ ടോവിനോ. ടോവിനോ തെരഞ്ഞെടുത്തിരിക്കുന്നത് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഡൈനാമിക് SHE വേരിയന്റാണ്.

mamagam venu kunnappilly buys range rover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES