Latest News

ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ഉപേന്ദ്ര ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു;പാന്‍ ഇന്ത്യന്‍ ചിത്രം 'ഡിറ്റക്ടീവ് തീക്ഷണ' മലയാളത്തിലും റിലീസിനൊരുങ്ങുന്നു

Malayalilife
ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ഉപേന്ദ്ര ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു;പാന്‍ ഇന്ത്യന്‍ ചിത്രം 'ഡിറ്റക്ടീവ് തീക്ഷണ' മലയാളത്തിലും റിലീസിനൊരുങ്ങുന്നു

90കളുടെ അവസാനത്തിലും 2000ങ്ങളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നിറ സാന്നിധ്യമായിരുന്ന പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ 'ഡിറ്റക്ടീവ് തീക്ഷണ' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. 

പ്രശസ്ത നടനും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം ചെയ്ത ശേഷം കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടിയുടെ ശക്തമായ തിരിച്ചു വരവായിരിക്കും പുതിയ ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ത്രിവിക്രം രഘുസംവിധാനം ചെയ്യുന്ന ചിത്രം പ്രിയങ്കയുടെ അന്‍പതാമത്തെ സിനിമയാണ്. ഗുത്ത മുനി പ്രസന്നയും ജി. മുനി വെങ്കട്ട് ചരണും പുരുഷോത്തം ബിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും,. പി ആര്‍. ഒ പ്രതീഷ് ശേഖര്‍.

priyanka upendra come back

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES