Latest News

ഒരു ടെന്റില്‍ പരിമിതമായ സൗകര്യങ്ങളില്‍ ട്രെയിനിങ്; യോഗ മാറ്റൊക്കെ മണ്ണില്‍ വിരിച്ചായിരുന്നു വര്‍ക്കൗട്ട്;  ഫിറ്റനസ് ട്രെയിനര്‍ അജിത്ത് ബാബു പങ്ക് വച്ചു

Malayalilife
ഒരു ടെന്റില്‍ പരിമിതമായ സൗകര്യങ്ങളില്‍ ട്രെയിനിങ്; യോഗ മാറ്റൊക്കെ മണ്ണില്‍ വിരിച്ചായിരുന്നു വര്‍ക്കൗട്ട്;  ഫിറ്റനസ് ട്രെയിനര്‍ അജിത്ത് ബാബു പങ്ക് വച്ചു

പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതം മികച്ച വിജയമാണ് തിയേറ്ററില്‍ സൃഷ്ടിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും നായകനും ലഭിക്കുന്ന പ്രശംസകള്‍ക്കൊപ്പം തന്നെ ചിത്രത്തിനായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുകയാണ്. 

ആടുജിവിതം നേടിയ വിജയത്തിന് പ്രധാനപങ്ക് വഹിച്ചത് കഥാപാത്രമായി ഇഴുകിച്ചേര്‍ന്ന നടന്‍ പ്രഥ്വിരാജ് തന്നെയാണ്. പൃഥ്വിരാജിനെ കഥാപാത്രത്തിന് യോജിക്കുന്ന ശരീര പ്രകൃതത്തിലേക്ക് മാറ്റിയെടുത്തതിന് പിന്നില്‍ പൃവര്‍ത്തിച്ച ഫിറ്റനസ് ട്രെയിനര്‍ അജിത്ത് ബാബുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായ ജോര്‍ദാന്‍ മരുഭൂമി പ്രദേശങ്ങളിലെ ട്രെയിനിങ് വളരെ ശ്രമകരമായിരുന്നതായി അജിത്ത് ബാബു പറഞ്ഞു. പരിമിതമായ സൗകര്യങ്ങളിലും പൃഥ്വിരാജ് തന്നോട് പൂര്‍ണ്ണമായും സഹകരിച്ചെന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു. ഒരു ടെന്റില്‍ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ട്രെയിനിങ് നടന്നത്. പൃഥ്വിരാജ് സാറിനെക്കൊണ്ട് എങ്ങനെ ട്രെയിനിങ് ചെയ്യുക്കുമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. കാരണം നല്ല സൗകര്യങ്ങളില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തിയാണ് പൃഥ്വിരാജ്, എയര്‍ക്കണ്ടീഷനിലൊക്കെ വര്‍ക്കൗട്ട് ചെയ്തിരുന്ന ഒരാള്‍ എങ്ങനെ ഇതെല്ലാം ചെയ്യും.

പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്‌നമായിരുന്നില്ല, ചോദ്യോം പറച്ചിലും ഒന്നുമില്ല. നേരേ കേറിവന്ന് എന്താണ് പ്ലാന്‍ അതുചെയ്യും, ഇതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. യോഗ മാറ്റൊക്കെ മണ്ണില്‍ വിരിച്ചായിരുന്നു വര്‍ക്കൗട്ട് ചെയ്തിരുന്നത്. എല്ലാ ദിവസവും ഇവിടെയായിരുന്നു വര്‍ക്കൗട്ട്. വളരെ കഷ്ടപ്പാടുള്ള കാര്യമായിരുന്നു. പക്ഷെ നമ്മുടെ ലക്ഷ്യം വളരെ വലുതായതിനാല്‍ അതൊന്നും ഒരു പ്രശ്‌നമായിരുന്നില്ല. അത് എനിക്കും വളരെ പ്രചോദനമായിരുന്നു. 

നമുക്ക് ഒരു വ്യക്തമായ പ്ലാന്‍ ഉണ്ടെങ്കില്‍, അത് അദ്ദേഹത്തെ കൃത്യമായി പറഞ്ഞ് മനസിലാക്കിയാല്‍, നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം കൃത്യമായി ചെയ്തിരിക്കും. ഒരു പേഴ്‌സണല്‍ ട്രെയിനര്‍ എന്ന നിലയില്‍ പൃഥ്വരാജിനെ പോലൊരാള്‍ അങ്ങനെ പെരുമാറുന്നത് എനിക്ക് വളരെവലിയ കാര്യമാണ്, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ അജിത്ത് ബാബു പറഞ്ഞു.

Read more topics: # ആടുജീവിതം
prithviraj work out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES