നടന്‍,സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയില്‍ വേറിട്ട ശൈലിയി ലൂടെ
സഞ്ചരിക്കുന്ന യുവ സൂപ്പര്‍താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ 9നില്‍ പൃഥ്വിരാജ് അഭിനയിക്കുക മാത്രമല്ല, നിര്‍മ്മാണം എന്ന മഹാദൗത്യവും ഏറ്റെടുക്കുകയും ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രം സമ്പൂര്‍ണ വിജയമായിരുന്നു.
നടന്‍, നിര്‍മ്മാതാവ് എന്നി നിലകളില്‍ നിന്നും വ്യത്യസ്തനായി സംവിധായകന്റെ കുപ്പായമിടാന്‍ ലൂസിഫറും ഒരുങ്ങി കഴിഞ്ഞു. സിനിമയില്‍ താന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെ നിറഞ്ഞ സന്തോത്തോടെയാണ് സ്വീകരിക്കാറുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
വനിതാ മാഗസിന് നല്‍കി അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പുതിയ തരത്തിലുള്ള കഥ കേട്ടാല്‍ അത് നിര്‍മ്മിക്കപ്പെടണമെന്ന തോന്നിയാല്‍ അത്തരത്തില്‍ ഒരു പ്രോജക്ടിന്റെ ഭാഗമാകുക എന്ന വീക്ക്‌നെസ് എനിക്കുണ്ടെന്നാണ് പൃഥ്വി പറയുന്നത്. കൊമേഴ്‌സ്യല്‍ സിനിമകള്‍ നോക്കി ചെയ്താല്‍ കുറച്ച് സാമ്പത്തിക ഭദ്രതയുണ്ടാകും. വലിയ വീട് വാങ്ങാന്‍ കഴിയും എന്നല്ലാതെ യാതൊന്നും പുതിയതായി ചെയ്യാനില്ല. പക്ഷേ വേറിട്ട ഒരു കഥ ചെയ്യുമ്പോള്‍ മലയാള സിനിമയില്‍ തന്റെ സിനിമകളും അടയാളപ്പെടും എന്നൊരു വിശ്വാസീയത തനിക്കുണ്ടെന്ന് പൃഥ്വി പറയുന്നു.
9 എന്ന സിനിമ പ്രതീക്ഷിച്ചതിനെക്കാള്‍ ചിലവ് കുറച്ച് നിര്‍മ്മിക്കാന്‍ കഴിഞ്ഞത് സുപ്രിയയുടെ വിജയമാണ്. ജെനൂസ് മുഹമ്മദ് കഥ എന്നോട് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. മണാലിയിലെ അപകടം നിറഞ്ഞ താഴ്വരിയില്‍ 150 പേരടങ്ങുന്ന ക്രൂവുമായിട്ടാണ് ഷൂട്ടിങ് നടത്തിയത്. 9 ന്റെ ട്രയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ അത് കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ക്ക് അയച്ചു നല്‍കിയെന്നും താരം പറയുന്നു.
ജീവിത്തില്‍ ഓരോ ഇഷ്ടങ്ങളുണ്ടാകും അത്തരത്തിലൊരു ഇഷ്ടമായിരുന്നു ലംബോര്‍ഗിനി വാങ്ങണം എന്നുള്ളത്. ചെറുപ്പകാലത്ത് വീടിന്റെ ചുമരില്‍ ലംബോര്‍ഗിനി ഒട്ടി്ചുവച്ചിരുന്നു.. കുറച്ചു ഫണ്ട് അഡ്ജസ്റ്റ് ചെയ്താണ് ലംബോര്‍ഗിനി വാങ്ങിയത്. എവിടെ ഓടിക്കാനാണെന്നാണ് പലരും ചോദിച്ചിരുന്നു. ലാലേട്ടനേയും മഞ്ജു ചേച്ചിയേയും സംവിധാനം ചെയ്യുന്നത് ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. മോനെ എന്നുമാത്രമാണ് ലാലേട്ടന്‍ വിളിച്ചിരുന്നതെന്നും താരം പറയുന്നു.