Latest News

കടുവയ്‌ക്കെതിരെ കറുവാച്ചന്‍ രംഗത്ത്; പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ചിത്രീകരണം പ്രതിസന്ധിയില്‍

Malayalilife
കടുവയ്‌ക്കെതിരെ കറുവാച്ചന്‍ രംഗത്ത്; പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ ചിത്രീകരണം പ്രതിസന്ധിയില്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ലൂസിഫറിലെ ലാലേട്ടന്റെ ലുക്കിന് സമാനമായ ലുക്കായിരുന്നു പൃഥ്വിരാജിനും അതില്‍ എന്നതിനാല്‍ തന്നെ പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ കടുവയുടെ ചിത്രീകരണം പ്രതിസന്ധിയിലാണെന്നാണഅ വിവരം. 

 പാലാ സ്വദേശിയായ കുറുവാച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ രംഗത്തെത്തിയതോടെയാണ് സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലായിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് വേഷമിടുന്നത്. കഥാപാത്രത്തിന്റെ പേരിന് തന്റെ പേരുമായുള്ള സാദൃശ്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് തന്റെ അനുമതിയില്ലാതെ സിനിമ പുറത്തിറക്കാനാവില്ലെന്ന് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്‍ പറയുന്നത്. 

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രം പകര്‍പ്പവകാശം ലംഘിച്ചു എന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു.കടുവ എന്ന ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വിലക്ക്. ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്‌ഗോപി ചിത്രം സംവിധാനം ചെയ്യുന്നത്.


 

Read more topics: # prithviraj movie,# kaduva,# production in,# dilemma
prithviraj movie kaduva production in dilemma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES