പിറന്നാള്‍ ദിനത്തില്‍ പൃഥിയ്‌ക്കൊപ്പം ലണ്ടനില്‍ അവധിയാഘോഷിച്ച് സുപ്രിയ; പോപ് ഗായിക ലേഡി ഗാഗയുടെ ലൈവ് ഷോ ആസ്വദിച്ച് താരദമ്പതികള്‍; ജന്മദിനങ്ങള്‍ ആഘോഷമാക്കിയ അദ്ദേഹമിന്നില്ലെന്ന വൈകാരിക കുറിപ്പ് പങ്ക് വച്ച് സുപ്രിയയും; ആശംസകളുമായി സിനിമാ ലോകവും

Malayalilife
പിറന്നാള്‍ ദിനത്തില്‍ പൃഥിയ്‌ക്കൊപ്പം ലണ്ടനില്‍ അവധിയാഘോഷിച്ച് സുപ്രിയ; പോപ് ഗായിക ലേഡി ഗാഗയുടെ ലൈവ് ഷോ ആസ്വദിച്ച് താരദമ്പതികള്‍; ജന്മദിനങ്ങള്‍ ആഘോഷമാക്കിയ അദ്ദേഹമിന്നില്ലെന്ന വൈകാരിക കുറിപ്പ് പങ്ക് വച്ച് സുപ്രിയയും; ആശംസകളുമായി സിനിമാ ലോകവും

ലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് സുപ്രിയ മേനോനും പൃഥ്വിരാജും. ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് എന്ന നിലയിലും ഇന്ന് സുപ്രിയ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സുപ്രിയ മേനോന്റെ ജന്മദിനമായിരുന്നു ശനിയാഴ്ച്ച.പ്രിയതമയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ് ആശംസ അറിയിച്ചിരുന്നു. 

സുപ്രിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സെല്‍ഫി പങ്കുവച്ചാണ് പൃഥ്വി ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ഹാപ്പി ബെര്‍ത്ത്‌ഡേ പാര്‍ട്നര്‍. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കില്‍, ഏതു വഴക്കും കഠിനമല്ല, ഏതു യാത്രയും നീണ്ടതല്ല,എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. 

താരദമ്പതികള്‍ ഇപ്പോള്‍ ലണ്ടനില്‍ അവധിയാഘോഷത്തിലാണ്.ലണ്ടനിലാണ് തങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനകള്‍ സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നല്‍കിയത്. പോപ് ഗായിക ലേഡി ഗാഗയുടെ ലൈവ് ഷോയുടെ ചില വീഡിയോയകളും ഗാഗഎന്നെഴുതിയ ബാന്‍ഡ് ധരിച്ച ചിത്രങ്ങളും സുപ്രിയ ഷെയര്‍ ചെയ്തിരുന്നു. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് സുപ്രിയയയ്ക്ക് ആശംസ അറിയിച്ച് രംഹത്തെത്തിയത്. എന്നാല്‍ സുപ്രിയ തന്റെ ജന്മദിനത്തില്‍ അച്ഛന്‍ നഷ്ടമായ വേദനയില്‍ വൈകാരികമായി കുറിപ്പ് പങ്ക് വച്ചു.

ജന്മദിനങ്ങള്‍ എന്നും എന്റെ വീട്ടിലെ പ്രത്യേകതയായിരുന്നു. എന്റെ അച്ഛന്‍ (അമ്മയും) എന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കുമായിരുന്നു. എനിക്ക് പുതിയ വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, ആഘോഷങ്ങള്‍, കേക്ക് തുടങ്ങിയവയെല്ലാം ഓരോ വര്‍ഷവും ലഭിക്കുമായിരുന്നു..

പക്ഷെ ഈ വര്‍ഷം എനിക്ക് അത്തരം അനുഭവങ്ങള്‍ സമ്മാനിച്ചയാള്‍ കൂടെയില്ല. ഇന്നത്തെ എന്റെ ജന്മദിനം ആഘോഷിക്കണോ അതോ അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ഓര്‍ത്ത് കരയണോ എന്നറിയില്ല എന്റെ വിവാഹത്തിന്റെ തലേന്ന് രാത്രിയിലെ ചിത്രങ്ങളാണിത്. മെഹന്ദി ആഘോഷങ്ങള്‍ക്കിടയില്‍ ഞാനും അച്ഛനും ചുവടു വച്ചു, ഒരു സുഹൃത്ത് ആ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു

വിവാഹ ഒരുക്കങ്ങലുടെ ടെന്‍ഷനിടയിലും കുറച്ച് സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്തു. ഇതായിരുന്ന അദ്ദേഹം. എപ്പോഴും സ്‌പെഷ്യലായിരുന്നു.തന്റെ ജന്മദിനത്തില്‍ മരണപ്പെട്ട പിതാവിന്റെ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയുള്ള കുറിപ്പില്‍ സുപ്രിയ പറയുന്നു. കുറിപ്പിനൊപ്പം ആശംസകള്‍ അറിച്ച എല്ലാവര്‍ക്കും സുപ്രിയ നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. അച്ഛന്റെ ഓര്‍മ്മകളെക്കുറിച്ച് ഇതിന് മുന്‍പും സുപ്രിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

prithviraj and supriya in london

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES