Latest News

കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രോമോഷന് പിന്നാലെ നീ തീര്‍ന്നെടാന്ന് സിനിമാ പ്രൊമോട്ടര്‍ വ്യക്തിയുടെ ഫോണ്‍; എന്നാ തീര്‍ത്തേരെ എന്നും ഞാനും; ചാവേറിനെയും പൈസ വാങ്ങി നശിപ്പിക്കുന്ന ഇത്തരം കൂട്ടരേ തിരിച്ചറിയണം; സിനിമ പിആര്‍ഒ പ്രതീഷ് ശേഖര്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രോമോഷന് പിന്നാലെ നീ തീര്‍ന്നെടാന്ന് സിനിമാ പ്രൊമോട്ടര്‍ വ്യക്തിയുടെ ഫോണ്‍; എന്നാ തീര്‍ത്തേരെ എന്നും ഞാനും; ചാവേറിനെയും പൈസ വാങ്ങി നശിപ്പിക്കുന്ന ഇത്തരം കൂട്ടരേ തിരിച്ചറിയണം; സിനിമ പിആര്‍ഒ പ്രതീഷ് ശേഖര്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളുടെ ചില നേര്‍ക്കാഴ്ചകളുമായി വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ചാവേര്‍'. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചന്‍ ആയിരുന്നു. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തെക്കുറിച്ച് നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തിനെതിരെ മനഃപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതിനിടെ സിനിമയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരെ സിനിമ പ്രൊമോഷന്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് തനിക്ക് ഭീഷണിയെന്ന് സിനിമ പിആര്‍ഒ ആയ പ്രതീഷ് ശേഖറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

കിങ് ഓഫ് കൊത്ത, വിജയ് ചിത്രം ലിയോ, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി നിരവധി സിനിമകളുടെ പിആര്‍ഒ ആയ പ്രതീഷ് ശേഖറാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി രംഗത്ത് എത്തിയത്.

പ്രതീഷ് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:

ഒരു സിനിമ ഒരുപാട് പേരുടെ കഷ്ടപ്പാടാണ്, ദിവസങ്ങള്‍ നീളുന്ന പണിപ്പുരയില്‍ ഓരോ പ്രേക്ഷകനെയും അത് സ്വാധീനിക്കുന്നത് ഓരോ രീതിയില്‍ ആണ്. അതിന്റെ ഗതി നിര്‍ണയിക്കേണ്ടത് മൊബൈല്‍ പിടിച്ചു നില്‍ക്കുന്ന ഒരാളല്ല, ഒരു സോഷ്യല്‍ മീഡിയാ പേജുള്ള ആളല്ല, ഇന്ന് സിനിമാക്കാര്‍ക്കെതിരെ പെയ്ഡ് ഡീഗ്രേഡിങ് ആണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാര്‍ക്കും ഉണ്ട് അത് പെയ്ഡ് ആയോ സിനിമാക്കാരെ ഭീഷണിപ്പെടുത്തിയോ അല്ല ചെയ്യേണ്ടത്. ഉദാഹരണം കിംഗ് ഓഫ് കൊത്ത സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകാം ഇഷ്ടമാകാതിരിക്കാം പക്ഷെ അതിനും മുന്നേ റിവ്യൂ. 

ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞത് 'ജയിലര്‍' സിനിമയുടെ ഒരു ശതമാനം ആളുകള്‍ എന്റെ സിനിമ സ്വീകരിച്ചാല്‍ ഞാന്‍ ഹാപ്പി എന്നാണ്. ആ സിനിമയുടെ പ്രൊമോഷന് പൈസ വാങ്ങിയ ആള്‍ എന്താ മോനെ നെഗറ്റിവ് ഇട്ടേ എന്ന് തിയേറ്ററില്‍ ഡിസ്ട്രിബൂഷന്‍ പ്രതിനിധി ചോദിച്ചപ്പോള്‍ എനിക്ക് പകുതി പൈസ മൂവായിരം കിട്ടി ബാക്കി വേണ്ട. ഞാന്‍ മറ്റേ പടങ്ങളെ സപ്പോര്‍ട് ചെയ്യാം എന്ന നിലപാട്. ആരാണിവര്‍. കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സിനിമക്കെതിരെ നിന്നവരെ പരിഗണിച്ചില്ല. സിനിമയെ ഭ്രാന്തമായി സ്‌നേഹിക്കുന്ന മമ്മൂക്കയുടെ പടത്തിനു ഇത്തരം ആളുകളെ ഒഴിവാക്കി. 

അതിനു ശേഷം  ഇന്റര്‍വ്യൂ നടന്ന രാത്രി എനിക്ക് രാത്രി 8മണി കഴിഞ്ഞു ഞാന്‍ ക്രൗണ്‍ പ്‌ളാസ ഹോട്ടലിലെ മുന്നില്‍ നിന്നപ്പോള്‍ 'പ്രതീഷെ നീ തീര്‍ന്നെടാ എന്ന തൃശ്ശൂരിലെ ഒരു സിനിമാ പ്രൊമോട്ടര്‍ വ്യക്തിയുടെ ഫോണ്‍ കാള്‍'. എന്നാ തീര്‍ത്തേരെ എന്നും ഞാനും. ജീവിക്കണമെങ്കില്‍ ഇത്ര നാള്‍ ജീവിക്കണമെന്നോ .. കുനിഞ്ഞു നില്‍ക്കണമെന്നോ പഠിച്ചിട്ടില്ല. സിനിമയെ നശിപ്പിക്കരുത്. ചാവേറിനെയും പൈസ വാങ്ങി നശിപ്പിക്കുന്ന ഇത്തരം കൂട്ടരേ തിരിച്ചറിയണം. സിനിമ നല്ലതാണെങ്കില്‍ മാത്രം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ .. കൊല്ലല്ലേ സിനിമയെ. ഞാന്‍ സിനിമയുടെ pro ആയി ജോലി ചെയ്യുന്നത് പാഷന്‍ എന്ന ഒന്ന് കൂടി കൊണ്ടാണ് . പ്രേക്ഷകര്‍ക്കും സിനിമ കാണാനുള്ള പാഷന്‍ ഉണ്ട് അത് നശിപ്പിക്കല്ലേ. ചാവേര്‍ സിനിമ ഞാനും കണ്ടതാ തിയേറ്ററില്‍''

 

pratheesh sekhar instagram post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES