സൂപ്പര്‍ ഹിറ്റായ ' സൂപ്പര്‍ ശരണ്യ ' എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍,അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ' പ്രണയ വിലാസം ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലിസിന്.നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ .യു തുടങ്ങിയ വരാണ് മറ്റ് താരങ്ങള്‍.
ചാവറ ഫിലിംസിന്റെ ബാനറില്‍ സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വഹിക്കുന്നു. തിരക്കഥ,സംഭാഷണം ജ്യോതിഷ് എം,സുനു എ. വി ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. സുഹൈല്‍ കോയ,മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. പി.ആര്‍. ഒ എ. എസ്. ദിനേശ്.