സൂപ്പര്‍ ഹിറ്റായ ' സൂപ്പര്‍ ശരണ്യ ' എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍, നശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രണയ വിലാസം' ഫെബ്രുവരി 17ന് തീയേറ്ററില്‍.
നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.
ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ,മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്,പി ആര്‍ ഒ - എസ് ദിനേശ്, ബരി.