മാമാങ്കം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് പ്രാചി തെഹ്ലാന്‍. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ റിലീസ് സമയത്തെല്ലാം ഏറെ സജീവമായി നിന്ന താരവും കൂടിയാണ് പ്രാചി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ പ്രാചി പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പഴയ ഫോട്ടോ കണ്ട് ഇത് പ്രാചി തന്നെയാണോ എന്ന ചോദ്യവുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന് ചുവടെ ഇത് ആണ്‍കുട്ടിയുടെ ഫോട്ടോ പോലിരിക്കുന്നു എന്ന കമന്റുകളും ഏറെ വരുന്നുണ്ട്. ഈ ഫോട്ടോ ഞാന്‍ എത്രാമത്തെ ക്ലാസില്‍ പടിക്കുമ്പോഴുള്ളതാണ് എന്ന് ഊഹിക്കാമോ എന്നാണ് പ്രാചി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
മാമാങ്കത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണിമായ എന്ന താരത്തിന്റെ കഥാപാത്രം ഏറെ സ്വീകാര്യതയാണ് നേടിയത്. പ്രാചി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോൾ ഉള്ള ചിത്രമാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.പഞ്ചാബി, തെലുഗു സിനിമകളില്‍ പ്രാചി ഇതിനു മുന്നേ വേഷമിട്ടിരുന്നെങ്കിലും മാമാങ്കത്തിലൂടെയാണ് പ്രാചി ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ താരം മോഹന്‍ ലാലിനൊപ്പം അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്.