വിമാന യാത്രക്കിടെ ഇന്‍ഡിഗോ ജീവനക്കാരന്റെ മോശമായി പെരുമാറ; പരാതിയുമായി നടി പൂജ ഹെഗ്ഡെ; ട്വിറ്ററിലൂടെ നടി അനുഭവം പങ്കിട്ടതോടെ നടപടിയുമായി കമ്പനി

Malayalilife
 വിമാന യാത്രക്കിടെ ഇന്‍ഡിഗോ ജീവനക്കാരന്റെ മോശമായി പെരുമാറ; പരാതിയുമായി നടി പൂജ ഹെഗ്ഡെ; ട്വിറ്ററിലൂടെ നടി അനുഭവം പങ്കിട്ടതോടെ നടപടിയുമായി കമ്പനി

വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് പൂജ ഇക്കാര്യം അറിയിച്ചത്. വിമാന ജീവനക്കാരന്റെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പൂജയുടെ ട്വീറ്റ്.

മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് പൂജ പറഞ്ഞു. വിപുല്‍ നകാഷെ എന്ന ജീവനക്കാരനെതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താരത്തിനുണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
 
'മുംബൈയില്‍ നിന്ന് ഇന്ന് പുറപ്പെടുന്ന വിമാനത്തില്‍ വിപുല്‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാള്‍ ഞങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്.. സാധാരണയായി ഞാന്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു'.

'' അനുഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിങ്ങളുമായി ഉടനടി ബന്ധപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പി.എന്‍.ആറും ഫോണ്‍ നമ്പറും സഹിതം ഞങ്ങള്‍ക്കുടന്‍ സന്ദേശം അയക്കുക'' ഇന്‍ഡിഗോ മറുപടി ട്വീറ്റില്‍ കുറിച്ചു.

Read more topics: # പൂജ ഹെഗ്ഡെ
pooja hegde tweets about indigo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES