Latest News

ഡോറില്‍ പിടിച്ച് വലിഞ്ഞ് കയറി ദുല്‍ഖറിന്റെ കുഞ്ഞ് മറിയം; മൊബൈലില്‍ ഫോട്ടോയെടുത്ത് മമ്മൂക്ക

Malayalilife
ഡോറില്‍ പിടിച്ച് വലിഞ്ഞ് കയറി ദുല്‍ഖറിന്റെ കുഞ്ഞ് മറിയം; മൊബൈലില്‍ ഫോട്ടോയെടുത്ത് മമ്മൂക്ക

ലോക്ഡൗണില്‍ സിനിമാഷൂട്ടിങ്ങുകള്‍ക്കും പൂട്ടുവീണതോടെ നടന്‍മാര്‍ പണിയില്ലാതെ വീട്ടിലിരിപ്പാണ്. സീരീയല്‍ ഷൂട്ടിങ്ങുകളൊക്കെ ആരംഭിച്ചെങ്കിലും സിനിമ ഷൂട്ടിങ്ങൊന്നും സജീവമായിട്ടില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരിക്കാന്‍ കൂടുതല്‍ ദിവസം കിട്ടിയ സന്തോഷത്തിലായിരുന്നു മൂന്നുമാസമായി താരങ്ങള്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്രയും ദിവസം വീട്ടിലിരിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. ഭര്‍ത്താവിനെയും അച്ഛനെയും മുത്തച്ഛനെയുമെല്ലാം അടുത്തുകിട്ടിയ സന്തോഷത്തിലാണ് മെഗാതാരങ്ങളുടെ വീട്ടുകാരും. മോഹന്‍ലാല്‍ കുടുംബത്തൊടൊപ്പം ചെന്നൈയിലെ വീട്ടിലാണ് താമസം. സിനിമ കണ്ടും പാചകം ചെയ്തുമെല്ലാമാണ് മോഹന്‍ലാല്‍ ലോക്ഡൗണ്‍ ദിനങ്ങള്‍ ചിലവിടുന്നത്. മമ്മൂട്ടിയാകട്ടെ പുതിയ വീട്ടില്‍ മക്കളായ ദുല്‍ഖറിനും സുറുമിക്കുമൊപ്പം സമയം ചിലവിടുന്ന തിരക്കിലാണ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയത്. അത്യാധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ നിന്നുള്ള ചില ചിത്രങ്ങളും വീഡിയോയുമെല്ലാം ദുല്‍ഖര്‍ പങ്കുവച്ചിരുന്നു.

 
പക്ഷി നിരീക്ഷണവും ഫോട്ടോയെടുക്കലുമൊക്കെയായി സമയം ചിലവിടുകയാണ് മമ്മൂക്ക. പണ്ടേയുളള ശീലം പൊടി തട്ടിയെടുക്കുകയായി രുന്നു മമ്മൂക്ക. നീളന്‍ ലെന്‍സുള്ള കാമറയും താരം വീട്ടില്‍ ഇതിനായി സെറ്റ് ചെയ്തിട്ടുണ്ട്. മൊബൈല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായാണ് ഫോട്ടോ പ്രചരിക്കുന്നത്. താടിയിലുള്ള ലുക്കിനെക്കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മുണ്ടും മടക്കിക്കുത്തി മൊബൈല്‍ ക്യാമറയില്‍ ഫോട്ടോയെടുക്കുകയാണ് മമ്മൂട്ടി.
ഗ്ലാസ് ഡോറിനരികില്‍ നിന്നുള്ള മറിയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടി പകര്‍ത്തിയതാണ് ഈ ഫോട്ടോയെന്നാണ് ആരാധകര്‍ പറയുന്നത്. ഏന്തി വലിഞ്ഞ് ഡോര്‍ പിടിക്കുന്ന തിരക്കിലായതിനാല്‍ ഫോട്ടോ പകര്‍ത്തുന്നത് കുഞ്ഞുമറിയം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്. അഭിനയവുമായി മുന്നേറുന്നതിനിടയില്‍ ക്യാമറയിലും അദ്ദേഹം പരീക്ഷണങ്ങള്‍ നടത്താറുണ്ട്. സഹതാരങ്ങള്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കാറുണ്ട് അദ്ദേഹം. നയന്‍താരയുടെ ഫോട്ടോ പകര്‍ത്തുന്ന മമ്മൂട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.

photos of mammokka and mariyam goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES