ബിഗ്‌ബോസിലെ പ്രണയിതാക്കളായ പേളിയുടേയും ശ്രീനിഷിന്റേയും വിവാഹം ഉടനെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ശ്രീനി പേളി വിവാഹനിശ്ചയം ഡിസംബറിലെന്ന വാര്‍ത്തകള്‍ പരക്കുകയാണ്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി. വിവാഹ നിശ്ചയം ഉടനില്ലെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പേളി മലയാളി ലൈഫിനോട് പ്രതികരിച്ചു.
ബിഗ്‌ബോസ് മത്സരാര്‍ത്ഥികളായി എത്തി പ്രണയിതാക്കളായ താരമാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ബിഗ്‌ബോസിലെ 100 ദിനങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ശ്രദ്ധേയമായത് പേളി ശ്രീനിഷ് പ്രണയം തന്നെയായിരുന്നു. എന്നാല്‍ ബിഗ്‌ബോസ് കഴിഞ്ഞിട്ടും പേളിയേയും ശ്രീനിഷിനേയും ചുറ്റിപ്പറ്റി വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. പേളിയും ശ്രീനിഷും പകര്‍ത്തുന്ന സെല്‍ഫികളും ഇന്‍സ്റ്റാഗ്രാം ഫോട്ടോസുമെല്ലാം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷമാക്കുകയാണ്, കഴിഞ്ഞ ദിവസം ടൈം ഓഫ് ഇന്ത്യക്ക് ശ്രീനിഷ് നല്‍കിയ അഭിമുഖത്തിലാരുന്നു ഇരുവരുടേയും വിവാഹത്തേക്കുറിച്ച് ശ്രീനിഷ് വെളിപ്പെടുത്തിയത്.
ഇരുവീട്ടുകാരും സമ്മതം മൂളി കഴിഞ്ഞെന്നും ഉടന്‍ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ വിവാഹ നിശ്ചയമോ, വിവാഹ കാര്യങ്ങളെക്കുറിച്ചോ യാതൊന്നും തന്നെ പറഞ്ഞിട്ടില്ല. എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചാണ് നല്‍കിയത്. മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ വിവാഹം ഉണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തില്‍ പറഞ്ഞതായി മലയാള വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ മലയാളി ലൈഫിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി.
ബിഗ്‌ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ തന്നെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നെന്നും ഇരുവീട്ടുകാര്‍ക്കും വിവാഹത്തിന് സമ്മതമാണെന്നും പേളി പറയുന്നു. എന്നാല്‍ ശ്രീനിഷ് മുന്‍പ് നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങളാണ് ഇതെന്നും വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പേളി മലയാളി ലൈഫിനോട് പ്രതികരിച്ചു. വാര്‍ത്ത തെറ്റാണെന്നും വിവാഹ നിശ്ചയം ഏവരേയും അറിയിച്ചായിരിക്കും നടത്തുകയെന്നും താരം പറഞ്ഞു.