എന്നോട് ആരും കാരവാന്‍ ഉപയോഗിച്ചതിന് പിണങ്ങിയില്ല; ആവശ്യമുണ്ടെങ്കില്‍ നമുക്ക്  ആവശ്യപ്പെടാം; ആദം ജോണ്‍ ലൊക്കേഷനില്‍ ഭാവനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കിട്ട് പൗളി വത്സന്‍ 

Malayalilife
 എന്നോട് ആരും കാരവാന്‍ ഉപയോഗിച്ചതിന് പിണങ്ങിയില്ല; ആവശ്യമുണ്ടെങ്കില്‍ നമുക്ക്  ആവശ്യപ്പെടാം; ആദം ജോണ്‍ ലൊക്കേഷനില്‍ ഭാവനയ്‌ക്കൊപ്പമുള്ള അനുഭവം പങ്കിട്ട് പൗളി വത്സന്‍ 

നാടകങ്ങളിലൂടെ സിനിമയിലെത്തി പ്രേക്ഷകമനസ്സിലിടം നേടിയ താരമായ പൗളി വത്സന്‍. 37 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചശേഷമാണ് പൗളി സിനിമയിലേക്ക് എത്തി ശോഭിക്കാന്‍ തുടങ്ങിയത്. എറണാകുളം ജില്ലയിലെ വൈപ്പിന്‍ സ്വദേശിനിയായ താരം അമ്മ വേഷങ്ങളും, കുശുമ്പത്തി സ്ത്രീ കഥാപാത്രങ്ങളും, നാട്ടിന്‍പുറത്തെ തനി നാടന്‍ സ്ത്രീ കഥാപാത്രങ്ങളുമടക്കം ചെയ്ത് കൈയടി നേടിയിട്ടുണ്ട്. 

ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ആളുകള്‍ ഷൂട്ടിങ് സെറ്റില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളില്‍ ഒന്നായ ടോയ്‌ലെറ്റ് സൗകര്യത്തെക്കുറിച്ചും അതിന് കാരവാന് സൗകര്യമുള്ള ചില നടിമാര്‍ മറ്റുള്ളവര്‍ക്ക് അത് വിട്ട് നല്‍കുകയും ചെയ്യാറില്ലെന്ന അഭിപ്രായത്തെക്കുറിച്ച് നടി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

തനിക്ക് അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും ആവശ്യമുള്ളപ്പോള്‍ ചോദിച്ചിട്ട് താന്‍ കാരവാന്‍ സൗകര്യം ഉപയോഗിക്കാറുണ്ടെന്നും പൗളി പറയുന്നു. ആദം ജോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവം പങ്കിട്ടാണ് താരമിത് പറഞ്ഞത്. 

''ഞാന്‍ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റാണെന്നത് എന്റെ കയ്യിലുണ്ട്. എനിക്ക് പണി അറിയാമെന്ന് ധൈര്യവുമുണ്ട്. പിന്നെ ഞാന്‍ അധികം ആര്‍ഭാടമില്ലാത്തയാളാണ്. ഞാന്‍ അവാര്‍ഡ് കിട്ടിയ വ്യക്തിയാണ് അതുകൊണ്ട് കാരവാന്‍ വേണം എന്നൊന്നും പറയാറില്ല. പക്ഷെ കാരവാന്‍ മാത്രമുള്ളിടത്ത് അത് ഉപയോഗിക്കുന്ന താരങ്ങള്‍ പിണങ്ങുമെന്ന് കരുതി ഉപയോഗിക്കാതെ മാറി നില്‍ക്കാറുമില്ല. ഞാന്‍ അതൊന്നും കേള്‍ക്കാതെ കേറി ചെല്ലും.

ഒരു ദിവസം ഭാവനയൊക്കെ ഉപയോഗിക്കുന്ന കാരവാന്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ആദം ജോണ്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒറ്റ ഡയലോഗ് മാത്രമെ എനിക്കുള്ളു. പട്ടുമലയിലായിരുന്നു ഷൂട്ട്. അവിടെ ഒരു പള്ളിയുണ്ട്. വമ്പന്‍ കല്യാണമാണ് ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ട് പള്ളിയും പരിസരവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് മൂത്രമൊഴിക്കാന്‍ പോണം. എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. ആരും കൂടെയില്ലതാനും. അപ്പോഴാണ് ഒരു കാരവാന്‍ കിടക്കുന്നത് കണ്ടത്.

ഞാന്‍ അവിടേക്ക് ചെന്ന് മുട്ടി. രണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഭാവനയും ആ കാരവാനിലുണ്ടായിരുന്നു. 'എന്താണ് ചേച്ചി'യെന്ന് ഭാവന ചോദിച്ചു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഭാവന സമ്മതിച്ചു. എന്നോട് ആരും കാരവാന്‍ ഉപയോഗിച്ചതിന് പിണങ്ങിയില്ല. ആവശ്യമുണ്ടെങ്കില്‍ നമുക്ക് ഇതുപോലെ ആവശ്യപ്പെടാം.

വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ആരും കൈപിടിച്ച് മാറ്റുകയുമില്ല. ഭാവന ശ്രദ്ധിച്ചതുപോലുമില്ല. തിരികെ വരും മുമ്പ് ഭാവനയോട് കുറച്ച് സമയം സംസാരിക്കുകയും ചെയ്തു. അതുപോലെ അടുത്തിടെ ഊട്ടിയില്‍ ഷൂട്ടിന് പോയി. എല്ലാവരും കാരവാനാണ് ഉപയോഗിച്ചത്. 

വേറെ വഴിയില്ല. കാരണം ഷൂട്ട് കുന്നിന്റെ മുകളിലാണ്. പിന്നെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം വരു?മ്പോള്‍ കുറച്ച് നിയന്ത്രണം വെക്കണം. കാരണം നമ്മള്‍ വിചാരിക്കുന്നയാളുകളല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി വരുന്നവരില്‍ എല്ലാം. അവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍കൊടുത്താന്‍ അവര്‍ അത് പലരീതിയില്‍ ഉപയോഗിക്കും. അതുകൊണ്ട് നിയന്ത്രണം വേണ്ടിവരും. അതുകൊണ്ട് സിനിമാക്കാരെ കുറ്റം പറയാനും പറ്റില്ല....'' പൗളി പറയുന്നു.

pauly valsan about bhavana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES