പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്. കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് അനുപം ഖേര്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് പങ്കുവെച്ച് 'അയ്യേ' എന്നാണ് പാര്‍വതി പ്രതികരിച്ചത്. ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വീഡിയോയില്‍ അനുപം പറഞ്ഞത്.
സര്‍ക്കാരിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണെന്നും ഇത് നാം അനുദിച്ചു കൊടുക്കരുതെന്നും അനുപം വീഡിയോയില്‍ പറയുന്നുണ്ട്.'അയ്യേ' എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വ്വതി ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
എല്ലാ ഇന്ത്യക്കാരോടും പറയാനുള്ളത് എന്ന കുറിപ്പോടെയാണ് അനുപം ഖേര്‍ വീഡിയോ പങ്കുവെച്ചത്. ചില ആളുകള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അത് അനുവദിക്കരുതെന്ന് അനുപം ഖേര്‍ വീഡിയോയില്‍ പറയുന്നു. 'കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം'- അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ പ്രതിഷേധ പരിപാടിയിലും മറ്റും പാര്‍വതി പങ്കെടുത്തിരുന്നു. മുംബൈയിലെ പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.