വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടെ സിനിമാമേഖലയില്‍ നിന്നും വരികയാണ്. വയനാട് ദുരിന്ത ബാധിതര്‍ക്ക് സഹായവുമായി പഞ്ചായത്ത് ജെട്ടിയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയാണ്.
മറിമായം താരങ്ങളായ മണികണ്ഠന് പട്ടാമ്പി, സലിം ഹസന് ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജൂലായി 26നാണ് റിലീസ് ചെയ്തത്. മികച്ച പ്രക്ഷക പ്രശംസകളോട് ചിത്രം തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന് വരുന്ന വെള്ളിയാഴ്ച ലഭിക്കുന്ന തിയറ്റര്‍ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
ഇത് സംബന്ധിച്ച ഒരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. 'ഒറ്റ രാത്രി കൊണ്ട് ജീവിതം കടപുഴകിപ്പോയ വയനാടിനെ ചേര്ത്തുപിടിക്കുന്നവരോടൊപ്പം ഞങ്ങളും. വെള്ളിയാഴ്ചത്തെ തിയറ്റര്‍ കളക്ഷന്‍ പൂര്‍ണ്ണമായി വയനാട് റിലീസ് ഫണ്ടിലേക്ക്'- എന്നാണ് പോസ്റ്ററിലെ കുറിപ്പ്.
മണികണ്ഠന് പട്ടാമ്പി, സലിം ഹസന്, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്, രാഘവന്, സജിന്‍, സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചന നാരായണന്‍കുട്ടി, സ്നേഹ ശ്രീകുമാര്‍, വീണ നായര്‍, രശ്മി അനില്‍, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സന് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. ക്രിഷ് കൈമള്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജിന് രാജ് ആണ് സം?ഗീതം. സപ്തതരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന് വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.