'അരവിന്ദന്റെ അതിഥികള്‍' എന്ന വന്‍ വിജയത്തിന് ശേഷംവിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം ' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ഒരു യുവാവിൻ്റ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം.
ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തനാ നസ്റിൻ സുബൈർ,തമീമാനസ്റിൻ സുസൈർ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
പ്രശസ്ത നിർമ്മാതാവ് ഷോഗൺ പിലിംസ് ഉടമ ആർ.മോഹനൻ (ഗുഡ് നൈറ്റ് മോഹൻ ) സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.. ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.സിയാദ് കോക്കർ , ബാബു ആന്റെണിലിസ്റ്റിൻ സ്റ്റീഫൻ, എവർഷൈൻ മണി, അവുസേപ്പച്ചൻ, എം.എം.ഹംസ, കലാഭവൻ ഷിൻ്റോ ,തുടങ്ങിയവരൊക്കെ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രമുഖരാണ്.
ഏറെ വിജയം നേടിയ അരവിന്ദൻ്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയാർജിക്കുന്നു.
ഏതു സ്ഥലത്തുള്ളവർക്കും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിൻ്റെ പ്രമേയമെങ്കിലും വടക്കേ മലബാറിലെ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.കുടുംബ മഹിമയും.സമ്പത്തും ഒക്കെ കൈമുതലായുള്ള രാജേഷ് എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം..ചെന്നൈയിലെ ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ് രാജേഷ്.
വിനീത് ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബാബു ആൻ്റണിയാണ് ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മലബാറിലെ കലാരംഗത്തു പ്രവർത്തിച്ചു പോന്ന നിരവധി കലാകാരന്മാരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രണ്ടാള അവതരിപ്പിക്കുന്നത്. പ്രത്യേകപരിശീലന ക്യാംബു നടത്തിയാണ് ഇവരെ കണ്ടെത്തിയത്.
മലബാറിൻ്റെ സംസ്ക്കാരവും, ഭാഷയും, ആചാരാനുഷ്ടാനങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകമാണ്.നിഖിലാ വിമൽ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പി.വി.കുഞ്ഞിക്കണ്ണൻ മാഷ്, നിർമ്മൽ പാലാഴി, രഞ്ജികങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി .രജിതാ മധു, ചിപ്പി ദേവസി. അമൽ താഹ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.പ്രശസ്ത സംവിധായകൻ താഹയുടെ മകനാണ് അമൽ താഹം
വര്‍ണച്ചിത്രയുടെബാനറില്‍ മഹാസുബൈര്‍നിര്‍മിക്കുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിന്റെഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു
എഡിറ്റര്‍-രഞ്ജന്‍ എബ്രഹാം,ഗാനരചന-
മനു മഞ്ജിത്ത്,സംഗീതം-
ഗുണ ബാലസുബ്രമണ്യം,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-
സൈനുദ്ദീന്‍,
കല-ജോസഫ് നെല്ലിക്കല്‍,
മേക്കപ്പ്-ഷാജി
പുല്‍പള്ളി,
വസ്ത്രാലങ്കാരം-
സുജിത് മട്ടന്നൂര്‍,
കോ റൈറ്റര്‍-
സരേഷ് മലയന്‍കണ്ടി,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-
സൈനുദ്ദീന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷമീജ് കൊയിലാണ്ടി,
ക്രിയേറ്റീവ് ഡയറക്ടര്‍-മനു സെബാസ്റ്റ്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം,
കാസ്റ്റിംഗ് ഡയറക്ടര്‍- പ്രശാന്ത് പാട്യം,
സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-അരുണ്‍ പുഷ്‌ക്കരന്‍,
വിതരണം-വര്‍ണ്ണച്ചിത്ര,പി ആര്‍ ഒ-എ എസ് ദിനേശ്.വാഴൂർ ജോസ്
കൊച്ചി, ചെന്നൈ, മട്ടന്നൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
ഫോട്ടോ പ്രേംലാൽ പട്ടാഴി.