Latest News

ഓര്‍ഡിനറിയുടെ രണ്ടാം ഭാഗത്തിനായി കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും; സുഗിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം ഗവിയില്‍ നിന്നും മാറുമെന്ന് സൂചന

Malayalilife
ഓര്‍ഡിനറിയുടെ രണ്ടാം ഭാഗത്തിനായി കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും; സുഗിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം ഗവിയില്‍ നിന്നും മാറുമെന്ന് സൂചന

ബിജുമേനോന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ജിഷ്ണു, ബാബുരാജ്, ആന്‍ അഗസ്റ്റിന്‍, ലാലു അലക്സ് എന്നിങ്ങനെ വന്‍താര അണിനിരന്ന ചിത്രമായിരുന്നു ഓര്‍ഡിനറി.കുഞ്ചാക്കോ ബോബനും ബിജു മേനനോനും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടായി തുടങ്ങിയത് ഈ ചിത്രത്തിലൂടെയാണ്.ഭയ്യാ ഭയ്യാ. ഒര്‍ഡിനറി, ത്രി ഡോട്സ്, മല്ലു സിംഗ്, സീനിയേഴ്സ് തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ ഇരുവരും ഒന്നിക്കുകയും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. 

ഇപ്പോളിതാ ഓര്‍ഡിനറി എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.സുഗീത് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഗവിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് നിഷാദ് കോയയും മനുപ്രസാദും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.എന്നാല്‍ ഗവിയില്‍നിന്ന് മാറി മറ്റൊരു പശ്ചാത്തലത്തിലാണ് നിഷാദ് കോയ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുന്നത്. 

ഓര്‍ഡിനറിയില്‍ ഇരവി എന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. പാലക്കാടന്‍ ഭാഷ സംസാരിക്കുന്ന സുകു എന്ന ഡ്രൈവറുടെ വേഷം ബിജു മേനോന്‍ അവതരിപ്പിച്ചു. ശ്രിത ശിവദാസ് നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടി ആയിരുന്നു ഓര്‍ഡിനറി 

ordinary second part

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES