മലയാളികളുടെ പ്രിയ താരം നിവിന്‍ പോളി ആദ്യമായി വെബ്സിരിസില്‍ അഭിനയിക്കുന്നു. നിവിന്‍ നായകനായി എത്തുന്ന പുതിയ വെബ്‌സീരിസിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന സീരീസ് നിരവധി യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 'ഫാര്‍മ' എന്നാണ് സീരീസിന് പേര് നല്‍കിയിരിക്കുന്നത്.
നിവിന്‍ പോളിക്കൊപ്പം ബോളിവുഡ് താരം രജിത് കപൂറും പ്രധാന താരമാണ്. 1998ല്‍ പുറത്തിറങ്ങിയ 'അഗ്‌നിസാക്ഷി'യാണ് അദ്ദേഹം മുമ്പ് അഭിനയിച്ച മലയാള ചിത്രം. അഗ്‌നിസാക്ഷിയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും രജിത് കപൂറിനായിരുന്നു.
25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണെന്ന് താരം പ്രതികരിച്ചു. കേരളത്തിലെ കഴിവുറ്റ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം ഒരുമിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഉണ്ട', 'ജെയിംസ് ആന്‍ഡ് ആലീസ്' തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കൃഷ്ണന്‍ സേതുകുമാര്‍ ആണ് നിര്‍മ്മാണം. അഭിനന്ദന്‍ രാമാനുജം ആണ് ക്യാമറയ്ക്ക് പിന്നില്‍. ജേക്‌സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കും.