Latest News

 75 ലക്ഷത്തിന്റെ ലോട്ടറിയടിച്ച മീന്‍ കച്ചവടക്കാരന്‍ ചേട്ടനെ നേരിട്ട് കാണാന്‍ എത്തി നിത്യ മേനോന്‍; ഷൂട്ടിങ് ലൊക്കേഷന് അരികെയുള്ള കടയ്ക്ക് മുന്നില്‍ പഴം പൊരിയും കഴിച്ച് കുശാലാന്വേഷണം നടത്തുന്ന വീഡിയോ പങ്ക് വച്ച് നടി

Malayalilife
 75 ലക്ഷത്തിന്റെ ലോട്ടറിയടിച്ച മീന്‍ കച്ചവടക്കാരന്‍ ചേട്ടനെ നേരിട്ട് കാണാന്‍ എത്തി നിത്യ മേനോന്‍; ഷൂട്ടിങ് ലൊക്കേഷന് അരികെയുള്ള കടയ്ക്ക് മുന്നില്‍ പഴം പൊരിയും കഴിച്ച് കുശാലാന്വേഷണം നടത്തുന്ന വീഡിയോ പങ്ക് വച്ച് നടി

നിത്യ മേനോന്‍-വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (എ). ഒടിടി റിലീസ് ആയി എത്തിയ ചിത്രം മികച്ച പ്രതികരണം നേടുകയാണ്.ഇതിനിടയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിലെ രസകരമായ ലൊക്കേഷന്‍ വിഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി നിത്യ മേനോന്‍. 

ചിത്രീകരണം നടന്ന സ്ഥലത്ത് മീന്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാന്‍ കടയില്‍ എത്തിയ വീഡിയോയാണ് നിത്യ പങ്കുവച്ചിരിക്കുന്നത്.കൊച്ചിയിലുള്ള ഇദ്ദേഹത്തിന്റെ കടയില്‍ എത്തി നേരിട്ട് സന്ദര്‍ശനം നടത്തുകയായിരുന്നു താരം. താരം തന്നെയാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്.

മീന്‍ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നില്‍ മീനുകളെയും കാണാം. ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങിനിടെ ഇവിടെയുള്ള മീന്‍ ചേട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. അതാണ് എന്നില്‍ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. പക്ഷേ ചേട്ടന്‍ ലോട്ടറയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല.''-വീഡിയോ പങ്കുവച്ചുകൊണ്ട് നിത്യ കുറിച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

nitya menon came to meet the fisherman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക