Latest News

വസ്ത്രം ചീത്തയാക്കരുത്; ചടങ്ങിനെത്തിയ തന്റെ അടുത്തേക്ക് വന്ന സംവിധായകനെ ആലിംഗനം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് നിത്യ മേനോന്‍: വീഡിയോ വൈറല്‍ 

Malayalilife
 വസ്ത്രം ചീത്തയാക്കരുത്; ചടങ്ങിനെത്തിയ തന്റെ അടുത്തേക്ക് വന്ന സംവിധായകനെ ആലിംഗനം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ് നിത്യ മേനോന്‍: വീഡിയോ വൈറല്‍ 

നിത്യാ മേനോന്‍ നായിക എത്തുന്ന പുതിയ ചിത്രമാണ് കാതലിക്ക നേരമില്ലൈ. ജയം രവിയാണ് ചിത്രത്തില്‍ നിത്യയുടെ ജോഡിയായി എത്തുന്നത്. ഈ മാസം 14ന് റിലീസ് ചെയ്യാന്‍ ഇരിക്കുന്ന ചിത്രത്തിന്റെ പ്രമോ പരിപാടികളുടെ തിരക്കിലാണ് നിത്യ. 

ഇപ്പോഴിതാ ചെന്നൈയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നിത്യയും സംവിധായകന്‍ മിഷ്‌കിനുമായുള്ള രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചടങ്ങിനെത്തിയ തന്റെ അടുത്തേക്ക് വന്ന മിഷ്‌കിനോട് തന്നെ ഞെരുക്കരുതെന്ന് പറഞ്ഞ് ആലിംഗനം ചെയ്യുന്നതില്‍ നിന്ന് തടയുകയാണ് നിത്യ. ആലിംഗനം ചെയ്ത് തന്റെ വസ്ത്രം ചീത്തയാക്കരുതെന്ന് തമാശയായി നിത്യ പറയുന്നതാണ് വീഡിയോയിലുള്ളത്. 

പിന്നാലെ നിത്യ, മിഷ്‌കിനെയും മിഷ്‌കിന്‍ തിരിച്ച് നിത്യയേയും ചുംബിക്കുന്നതും കാണാം. നിലവിലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പ്രധാന വേഷത്തിലെത്തിയ 2020-ലെ സൈക്കോ എന്ന ചിത്രത്തില്‍ നിത്യയും മിഷ്‌കിനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. അതേസമയം കാതലിക്ക നേരമില്ലൈയുടെ ട്രെയിലര്‍ ലോഞ്ചിന് ജയം രവി, എ.ആര്‍ റഹ്മാന്‍, അനിരുദ്ധ് രവിചന്ദര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കിരുത്തിഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

nithya menen trailer launch VEDIO

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക