തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് നിത്യ മേനോന്‍. ധനുഷിനൊപ്പം വേഷമിട്ട തിരുച്ചിദ്രമ്പലവും അഞ്ജലി മേനോന്റെ വണ്ടര്‍ വുമണുമാണ് നിത്യയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. തിരുച്ചിദ്രമ്പലം ചിത്രം വന്‍ഹിറ്റായിരുന്നു. ഒപ്പം നടി അവതരിപ്പിച്ച ശോഭന എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം വ്യക്തിജീവിതത്തിലെ കാര്യങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് നിത്യ. ഇപ്പോഴിതാ ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്ന നിത്യയുടെ വീഡിയോയാണ് വൈറലാകുന്നത്.
ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്ക് നിത്യ ക്ലാസെടുക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ആന്ധ്രയിലെ കൃഷ്ണപുരം ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് നിത്യാ മേനോന്‍ അധ്യാപികയായത്. ഇംഗ്ലീഷ് വാക്യം വായിക്കുകയും അവയുടെ അര്‍ത്ഥം തെലുങ്കില്‍ പറഞ്ഞുകൊടുക്കുകയുമാണ് താരം. പഠിപ്പിക്കുന്നതിനിടെ തെലുങ്ക് പരിഭാഷയില്‍ വന്ന സംശയം ക്ലാസ് മുറിയിലുണ്ടായിരുന്ന അധ്യാപകനോട് ചോദിച്ച് മനസിലാക്കുകയും ചെയ്യുന്നുണ്ട്..
എന്റെ പുതുവത്സരം ഇതായിരുന്നു. കൃഷ്ണപുരം ഗ്രാമത്തിലെ കൊച്ചുകുട്ടികള്‍ക്കൊപ്പം. അവരേക്കാള്‍ കൂടുതല്‍ എനിക്ക് അവിടെ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. ഗ്രാമങ്ങളിലെ കുട്ടികള്‍ വളരെ സന്തോഷവാന്മാരാണ്.. എനിക്ക് അവരില്‍ വലിയ പ്രതീക്ഷ തോന്നുന്നു.'' നിത്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.......